കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാനന്തവാടി: കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സാമുഹിക പ്രതിബദ്ധത ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്നേഹസിരകളുടെ ജീവദാനം എന്ന പ്രമേയത്തിൽ മാനന്തവാടി CDS 2 വിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രുധിരം-25 രക്തദാനക്യാമ്പ് മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരസമിതി അദ്ധ്യക്ഷൻ വിപിൻവേണുഗോപാൽ പരിപാടിക്ക് ആശംസ അറിയിച്ച് സംസാരിച്ചു.സിഡിഎസ്സ് ചെയർപേഴ്സൺ ഡോളി രജ്ഞിത്ത് അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർമാർ, സപ്പോർട്ടിംഗ് ടീം അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.
കൂടുതൽ വാർത്തകൾ കാണുക
മീനങ്ങാടിയിൽ ജ്വല്ലറി കുത്തി തുറന്ന് മോഷണം
മീനങ്ങാടി: മീനങ്ങാടിയിലെ സ്കൈ ജ്വല്ലറിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്.ഷട്ടർ ലോക്ക് ചെയ്യുന്ന ഭാഗം അറുത്ത് മാറ്റിയാണ് മോഷ്ടാവ് ജ്വല്ലറിയുടെ അകത്ത് കടന്നത്. സ്ഥാപനത്തിന്റെ ഗ്ലാസ്...
ചൂരൽമലക്കാർ ജീവിതം തിരികെ പിടിക്കുന്നു
മേപ്പാടി: ഉരുൾ നാടിനെ കവർന്നിട്ട് 6 മാസങ്ങൾ പിന്നിടുമ്പോൾ ചെറുകിടവ്യാപാരത്തിലൂടെ ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങി ചൂരൽമലക്കാർ. നഷ്ടപ്പെട്ടവരുടെ വേദനയിലും ഓർമകളിലും വിങ്ങുമ്പോഴും മുൻപോട്ടുള്ള ജീവിതത്തിന് വഴികൾ തേടുകയാണിവിടത്തുകാർ. തകർന്നു...
വന്യജീവികളുടെ കാടിറക്കം തടയാൻ പദ്ധതികളുമായി വനം വകുപ്പ്
കൽപ്പറ്റ: വയനാട്ടിൽ വന്യജീവികളുടെ കാടിറക്കം തടയാൻ പദ്ധതികളുമായി വനം-വന്യജീവി സംരക്ഷണ വകുപ്പ്. വനത്തിൽ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തിയും വനാതിർത്തികളിൽ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമാക്കിയും ജനവാസ മേഖലകളിൽ വന്യജീവി ശല്യം...
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ; പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു
മുണ്ടക്കൈ- ചൂരൽമല: ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ആറുമാസം പിന്നിടുമ്പോഴും പുനരധിവാസത്തിനായി എസ്റ്റേറ്റുകൾ ഏറ്റെടുക്കുന്നത് വൈകുന്നു. നഷ്ടപരിഹാരം നൽകി സ്ഥലം ഏറ്റെടുക്കുന്നതിനെ ചൊല്ലിയുളള ആശയക്കുഴപ്പമാണ് വൈകാൻ കാരണം. ഇക്കാര്യത്തിൽ വ്യക്തത...
റേഷൻ കടകളിൽ പരിശോധന നടത്തി
ആനപ്പാറ - നായ്ക്ക കൊല്ലി ഉന്നതിയിലെ താമസക്കാരുടെ ഗോതമ്പ് ലഭിക്കുന്നില്ലെന്ന പരാതിയിൽ റേഷൻ കടകളിൽപരിശോധനനടത്തി. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, മെമ്പർ ബീന സുരേഷ്,...
സംരംഭക സഭ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി വ്യവസായ വാണിജ്യ വകുപ്പ് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷം സർക്കാർ...
Average Rating