കടുവ കൊലപ്പെടുത്തിയ രാധയുടെ വീട് കെ കെ ശൈലജ സന്ദർശിച്ചു
മാനന്തവാടി: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ചു ഇന്ന്
രാവിലെ പത്തോടെയാണ് പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട്ടിലെത്തിയത് രാധയുടെ ഭർത്താവ് അച്ചപ്പൻ, മകൻ അനിൽ, മകൾ അനീഷ എന്നിവരെയും കുടുംബാംഗങ്ങളേയും കണ്ട് എല്ലാ പിന്തുണയും അറിയിച്ചു. വനനിയമങ്ങൾ കേന്ദ്രനിയമങ്ങളുമായി ഇഴചേർന്നതിനാൽ പ്രതിസന്ധി വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് കാട്ടിലിറങ്ങുന്ന അക്രമികളായ വന്യ മൃഗങ്ങളെ അതിവേഗം കൊല്ലാനുള്ള നിയമം വേണമെന്നും കെ കെ ശൈലജ പറഞ്ഞു.
സിപിഐ എം നേതാക്കളായ പി വി സഹദേവൻ, പി ടി ബിജു, ടി കെ പുഷ്പൻ, എ കെ റൈഷാദ്, വി ആർ പ്രവീജ്, സീമന്തിനി സുരേഷ് ഉഷാ കേളു ടി എ പാത്തുമ്മ എന്നിവരും കെ കെ ശൈലജക്കൊപ്പം എത്തിയിരുന്നു.
കൂടുതൽ വാർത്തകൾ കാണുക
റേഷൻ കടകളിൽ പരിശോധന നടത്തി
ആനപ്പാറ - നായ്ക്ക കൊല്ലി ഉന്നതിയിലെ താമസക്കാരുടെ ഗോതമ്പ് ലഭിക്കുന്നില്ലെന്ന പരാതിയിൽ റേഷൻ കടകളിൽപരിശോധനനടത്തി. മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, മെമ്പർ ബീന സുരേഷ്,...
സംരംഭക സഭ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തിന്റെ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി വ്യവസായ വാണിജ്യ വകുപ്പ് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷം സർക്കാർ...
എൻ ഊര് ഹരിതടൂറിസം കേന്ദ്രം
എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായുളള പരിശോധനയിലാണ് എൻ ഊരിനെ ഹരിത ടൂറിസം...
കടത്തനാടൻ കളരി സംഘം 25-ാമത് വാർഷികാഘോഷം ഫെബ്രുവരി 2 ന്
മാനന്തവാടി: കമ്മന കടത്തനാടൻ കളരി സംഘം 25-ാമത് വാർഷികാഘോഷം ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കമ്മനയിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുമെന്ന്...
ബഡ്സ് സ്കൂൾ സംസ്ഥാന ചാമ്പ്യൻമാരെ സ്വീകരിച്ചു
കൽപറ്റ :താളമേളങ്ങളാൽ നിറപ്പകിട്ട് തീർത്ത കുടുംബശ്രീയുടെ ആറാമത് ബഡ്സ് സ്കൂൾ സംസ്ഥാന തല കലോത്സവം 'തില്ലാന' യിൽ 47 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട്...
ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു
കൽപ്പറ്റ: ജില്ലയിലെ രണ്ട് ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ വയനാട് ജില്ലാ കൗൺസിൽ അംഗവുമായിരുന്ന കലേഷ് സത്യാലയം, ഡിവൈഎഫ്ഐ...
Average Rating