കടത്തനാടൻ കളരി സംഘം 25-ാമത് വാർഷികാഘോഷം ഫെബ്രുവരി 2 ന്
മാനന്തവാടി: കമ്മന കടത്തനാടൻ കളരി സംഘം 25-ാമത് വാർഷികാഘോഷം ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കമ്മനയിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ജനപ്രതിനിധികളും പത്മശ്രീ മീനാക്ഷി ഗുരുക്കൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ച് വരുന്നത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഫോട്ടോ പ്രദർശനവുമുണ്ടാകും. 40 ലധികം രാജ്യങ്ങളിലെ നിരവധി വിദേശികളും കേരളത്തിനകത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അയ്യായിരത്തിലധികം പേർ നിലവിൽ കളരി അഭ്യസിപ്പിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ കളരി പ്രദർശനവും വിവിധ കലാപരിപാടികളും അരങ്ങേറും വാർത്താ സമ്മേളനത്തിൽ കെ എഫ് തോമസ് ഗുരുക്കൾ. എ കെ റൈഷാദ്, സി കെ ജയപ്രകാശ്, വി ജി പ്രസാദ്, പ്രണവ് കെ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
എൻ ഊര് ഹരിതടൂറിസം കേന്ദ്രം
എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായുളള പരിശോധനയിലാണ് എൻ ഊരിനെ ഹരിത ടൂറിസം...
ബഡ്സ് സ്കൂൾ സംസ്ഥാന ചാമ്പ്യൻമാരെ സ്വീകരിച്ചു
കൽപറ്റ :താളമേളങ്ങളാൽ നിറപ്പകിട്ട് തീർത്ത കുടുംബശ്രീയുടെ ആറാമത് ബഡ്സ് സ്കൂൾ സംസ്ഥാന തല കലോത്സവം 'തില്ലാന' യിൽ 47 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട്...
ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു
കൽപ്പറ്റ: ജില്ലയിലെ രണ്ട് ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ വയനാട് ജില്ലാ കൗൺസിൽ അംഗവുമായിരുന്ന കലേഷ് സത്യാലയം, ഡിവൈഎഫ്ഐ...
യാത്രയയപ്പ് നൽകി
കൽപ്പറ്റ : ആരോഗ്യവകുപ്പിൽ പൊതുജനാരോഗ്യ മേഖലയിലെ സുദീർഘമായ 34 വർഷത്തെ സേവനത്തിന് ശേഷം 2025 ജനുവരി 31ന് സർവീസിൽനിന്ന് വിരമിക്കുന്ന ജില്ലാ മാസ് മീഡിയ ഓഫീസർ...
കൽഹാര 44- ആം സ്ക്കൂൾ വാർഷികാഘോഷം
പുൽപ്പള്ളി: എം.എംജി.എച്ച്.എസ് കാപ്പി സെറ്റ് 44-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ജനുവരി 31 ന് ആഘോഷിക്കുന്നു. വൈകുന്നേരം 5 മണിക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന...
ഡിസിസി ഓഫീസിൽ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ
കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നേതാക്കൾക്കെതിരെ പോസ്റ്ററുകൾ. ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ, ടി സിദ്ധിഖ് എം എൽ എ എന്നിവർക്കെതിരെയാണ് പോസ്റ്റർ...
Average Rating