വയലിൽ ചാക്കിൽ കെട്ടിവച്ച നെല്ല് കാട്ടാന തിന്നു തീർത്തു
പനമരം: സപ്ലൈകോയ്ക്ക് നൽകുന്നതിനായി വയലിൽ ചാക്കിൽ കെട്ടിവച്ച നെല്ല് കാട്ടാന തിന്നു തീർത്തു. പഞ്ചായത്തിൽ നീർവാരം ചന്ദനക്കൊല്ലി ചെറുവാടിയിൽ ഷിബുവിന്റെ 60 ചാക്കോളം നെല്ലാണ് കാട്ടാന തിന്നും വലിച്ചു വാരിയിട്ടും നശിപ്പിച്ചത്. പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്നാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ടാർപോളിൻ ഷീറ്റിട്ട് മൂടി സൂക്ഷിച്ച നെല്ലാണ് നശിപ്പിച്ചത്. ചന്ദനക്കൊല്ലി പാടശേഖരത്തിൽ പാട്ടത്തിനെടുത്ത രണ്ടര ഏക്കർ സ്ഥലത്താണ് ഷിബു നെൽക്കൃഷി നടത്തിയത്. നെല്ലിലെ പൊടിയും പതിരും ജനറേറ്ററും ഫാനും ഉപയോഗിച്ച് കളയുന്നതിന് രാത്രി ഒന്നര വരെ ഷിബുവും കുടുംബവും വയലിൽ ഉണ്ടായിരുന്നു. ഇതിന് ശേഷം അരമണിക്കൂർ കൂടി കാവൽ നിന്ന ശേഷമാണ് ഷിബു ജനറേറ്ററും ഫാനും എടുത്ത് വീട്ടിലേക്ക് മടങ്ങിയത്. ഇതിനു പിന്നാലെയാണ് കാട്ടാനക്കൂട്ടമെത്തി ചാക്കിൽ സൂക്ഷിച്ച നെല്ല് തിന്നത്. നെല്ല് മൂടിയ ഷീറ്റും ചാക്കുകളിൽ പകുതിയും കുത്തിക്കീറിയ നിലയിലാണ്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാൻ അറിയിച്ച് മടങ്ങി. ഇതിനു മുൻപ് ഒരിക്കലും കാട്ടാന എത്താത്ത സ്ഥലങ്ങളിലാണ് ഇക്കുറി കാട്ടാനയെത്തി നാശനഷ്ടം തീർക്കുന്നതെന്നും വിൽപനയ്ക്ക് വച്ച നെല്ല് കാട്ടാന തിന്നതിനെ തുടർന്ന് കർഷകനുണ്ടായ മുഴുവൻ നഷ്ടവും അടിയന്തരമായി കർഷകന്റെ വീട്ടിൽ എത്തിച്ചു നൽകുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
കൂടുതൽ വാർത്തകൾ കാണുക
എൻ ഊര് ഹരിതടൂറിസം കേന്ദ്രം
എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായുളള പരിശോധനയിലാണ് എൻ ഊരിനെ ഹരിത ടൂറിസം...
കടത്തനാടൻ കളരി സംഘം 25-ാമത് വാർഷികാഘോഷം ഫെബ്രുവരി 2 ന്
മാനന്തവാടി: കമ്മന കടത്തനാടൻ കളരി സംഘം 25-ാമത് വാർഷികാഘോഷം ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കമ്മനയിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുമെന്ന്...
ബഡ്സ് സ്കൂൾ സംസ്ഥാന ചാമ്പ്യൻമാരെ സ്വീകരിച്ചു
കൽപറ്റ :താളമേളങ്ങളാൽ നിറപ്പകിട്ട് തീർത്ത കുടുംബശ്രീയുടെ ആറാമത് ബഡ്സ് സ്കൂൾ സംസ്ഥാന തല കലോത്സവം 'തില്ലാന' യിൽ 47 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട്...
ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു
കൽപ്പറ്റ: ജില്ലയിലെ രണ്ട് ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ വയനാട് ജില്ലാ കൗൺസിൽ അംഗവുമായിരുന്ന കലേഷ് സത്യാലയം, ഡിവൈഎഫ്ഐ...
യാത്രയയപ്പ് നൽകി
കൽപ്പറ്റ : ആരോഗ്യവകുപ്പിൽ പൊതുജനാരോഗ്യ മേഖലയിലെ സുദീർഘമായ 34 വർഷത്തെ സേവനത്തിന് ശേഷം 2025 ജനുവരി 31ന് സർവീസിൽനിന്ന് വിരമിക്കുന്ന ജില്ലാ മാസ് മീഡിയ ഓഫീസർ...
കൽഹാര 44- ആം സ്ക്കൂൾ വാർഷികാഘോഷം
പുൽപ്പള്ളി: എം.എംജി.എച്ച്.എസ് കാപ്പി സെറ്റ് 44-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ജനുവരി 31 ന് ആഘോഷിക്കുന്നു. വൈകുന്നേരം 5 മണിക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന...
Average Rating