സ്പന്ദനം ക്വിസ് – എസ്.കെ.എം.ജെ കൽപ്പറ്റയും പടിഞ്ഞാറത്തറ എച്ച്.എസും ജേതാക്കൾ

റിപ്പപ്ലിക്കിന്റെ വജ്ര ജൂബിലി ദിനത്തിൽ മാനന്തവാടി മേരി മാതാ കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘സ്പന്ദനം മെഗാ ക്വിസ്’ മത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിലെ നികേഷ് എസ് വികാസ് – ശരത് ചന്ദ്രൻ ടീമും ഹൈസ്ക്കൂൾ വിഭാഗത്തിൽ പടിഞ്ഞാറഞ്ഞറ ഗവ.ഹൈസ്ക്കൂളിലെ ഉജ്ജ്വൽ കൃഷ്ണ – ജോൺ സി.എം. കൂട്ടുകെട്ടും ഒന്നാം സമ്മാനമായ 20000 രൂപ വീതമുള്ള കാഷ് പ്രൈസും പ്രാൻസിസ് വടക്കേടത്ത്, ഫാ.അബ്രഹാം മററമന മെമ്മോറിയൽ എവർ റോളിംഗ് ട്രോഫികളും കരസ്ഥമാക്കി. രണ്ടാം സ്ഥാനം അഭിനന്ദ് എസ് ദേവ് – അഫ്സീന അസിൻ (മാനന്തവാടി ഗവ.ഹയർ സെക്കണ്ടറി), അതുൽനാഥ് പി – അനൻ അബ്രഹാം (സെന്റ് ജോസഫ്സ് ഇംഗ്ലീഷ് എച്ച്.എസ്.എസ്. സു. ബത്തേരി) യും – 10000 രൂപ വീതം കാഷ് പ്രൈസും, യഥാക്രമം കെ.എം.ഫിലിപ്പ് മാസ്റ്റർ, അബ്രഹാം കൽപ്പകവാടി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫികളും, മൂന്നാം സ്ഥാനം ഗോകുൽ കൃഷ്ണ – ശ്രീലക്ഷ്മി സുരേഷ് (എസ്.എച്ച്.എസ്.എസ് ദ്വാരക ) അർച്ചന ശ്രീജിത്ത്-സ്നിഗ്ദ്ധ എസ്.ജി (ജി.എച്ച്.എസ്.എസ് തരിയോട് ) -5000 രൂപ വീതം കാഷ് പ്രൈസും ജോസ് മടുക്കയിൽ, മത്തായി കോപ്പുഴ സ്മാരക ട്രോഫികളും കരസ്ഥമാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ൽ ഏറെ വിദ്യാർത്ഥികൾ പങ്കെടുത്തു. ആദ്യ 10 സ്ഥാനങ്ങൾ നേടിയ ടീമുകൾക്കും കാഷ് അവാർഡുകൾ നൽകി.
മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, നഗരസഭാ ഉപാദ്ധ്യക്ഷൻ ജേക്കബ്ബ് സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യഷൻ ജുനൈദ് കൈപ്പാണി, ജോയന്റ് ആർ.ടി.ഒ. മനു, സ്പന്ദനം പ്രസിഡണ്ട് ഫാ. വർഗ്ഗീസ് മറ്റമന, ഡോ.ഗോകൽ ദേവ്, മുൻ പഞ്ചാ. പ്രസിഡണ്ടുമാരായ വർക്കി മാവറ, ഇ.എം.ശ്രീധരൻ മാസ്റ്റർ, കവയിത്രി സ്റ്റെല്ല ടീച്ചർ തുടങ്ങി 15 പ്രമുഖ വ്യക്തികൾ ക്വിസ് ചോദ്യങ്ങൾ ചോദിച്ച് ഉൽഘാടനം ചെയ്തു. റിട്ട. പോലീസ് സൂപ്രണ്ട് പ്രിൻസ് അബ്രഹാം, ഷാജൻ ജോസ്, അസോ.പ്രൊഫ. മിനി ടീച്ചർ എന്നിവർ ക്വിസ് മാസ്റ്റർമാരായിരുന്നു. ജില്ലയിലെ ഏറ്റവും ഉയർന്ന സമ്മാനങ്ങൾ നല്കുന്ന സ്പന്ദനം ക്വിസ് മത്സരങ്ങൾ തുടർ വർഷങ്ങളിലും നടത്തുമെന്ന് സ്പന്ദനം ഡയറക്ടർ ബാബു ഫിലിപ്പ്.കെ, സെക്രട്ടറി പി.കെ.മാത്യു എന്നിവർ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *