കാട്ടുപന്നി കുറുകെചാടി കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് പരുക്ക്

പനമരം: കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് പരുക്ക്. നീർവാരം താഴത്തുപുത്തൻപുരയ്ക്കൽ ശ്രീജു(46)വിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പുഞ്ചവയൽ ഗണപതി അമ്പലത്തിനു സമീപമാണ് അപകടം. കാറിനും കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞദിവസം ഇതിന് ഒരു കിലോമീറ്റർ അകലെ വച്ച് കാട്ടുപന്നി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനായ കൽപറ്റ പൊലീസ് സ്റ്റേഷനിലെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ നീർവാരം പുത്തൻപുരയ്ക്കൽ പി.വി.ഷിതിനും പരുക്കേറ്റിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *