പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു

കണിയാമ്പറ്റ: ഗവ മോഡൽ റസിഡൻഷ്യൽ സ്കൂൾ കണിയാമ്പറ്റയിൽ എസ്.പി.സി. വിദ്യാർത്ഥികൾക്കായി കേരള എക്സൈസ് വകുപ്പിൻ്റെ വിമുക്തി ലഹരി വർജ്ജന മിഷൻ്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കരാത്തെ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു. ലഹരി വിരുദ്ധ യുവതയെ വളർത്തിയെടുക്കാൻ കരാത്തെ ഉപകരിക്കുമെന്ന് വിദ്യാർത്ഥികൾക്ക് കരാത്തെ പരിശീലനത്തിലൂടെ മനസ്സിലാക്കി കൊടുത്തു.
ചടങ്ങിൽ സീനിയർ സൂപ്രണ്ട് എം. ധനലക്ഷ്മി സ്വാഗതം ആശംസിച്ചു. എച്ച്.എം. ടി.പി. സധൻ അദ്ധ്യക്ഷതവഹിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണറും വിമുക്തി വയനാട് എക്സൈസ് ഡിവിഷൻ മാനേജറുമായ എ.ജെ. ഷാജി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രിവൻ്റീവ് ഓഫീസർ കെ.എം.ലത്തീഫ് ആശംസകളർപ്പിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം കരാത്തെ സ്വയം പ്രതിരോധ ക്ലാസ്സ് നയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *