നഗര നയ കമ്മീഷൻ വിദ്യാർത്ഥി കൗൺസിൽ നടത്തി
കൽപ്പറ്റ: കേരള നഗര നയ കമ്മീഷന്റെ ഭാഗമായി വിദ്യാർത്ഥി കൗൺസിലും കുട്ടികളുമായുള്ള സംവാദവും നടന്നു. കില നഗര നയ സെല്ലും യൂണിസെഫും ചേർന്നാണ് വിദ്യാർത്ഥി കൗൺസിലും സംവാദവും സംഘടിപ്പിച്ചത്.
വയനാട് കൽപ്പറ്റ എസ്കെഎംജെ സ്കൂളിൽ നടന്ന വിദ്യാർത്ഥി കൗൺസിലിൽ 25 ഓളം സ്കൂളുകളിൽ നിന്നുള്ള 150 വിദ്യാർത്ഥികൾ പങ്കെടുത്തു. കൗൺസിലിൽ വയനാട്ടിലെ ആനുകാലിക പ്രശ്നങ്ങൾ, നഗരപ്രദേശങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു. പ്രമേയങ്ങൾ തയ്യാറാക്കി കില നഗര നയ സെല്ലിന് സമർപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, വിദ്യാർത്ഥി കൗൺസിൽ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗര സഭ റവന്യൂ ഇൻസ്പെക്ടർ ഷാജി സക്കറിയ അധ്യക്ഷനായി. യൂണിസെഫ് കൺസൾട്ടന്റ് മനീഷ് എം നായർ, എസ് പി സി പ്രോജക്ട് ഓഫീസർ മോഹൻ ദാസ്, ജില്ലാ ആസൂത്രണ കമ്മീഷനിലെ റിസർച്ച് ഓഫീസറായ ഷീജ സി, വൈത്തിരി അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസർ ജോയ് വി സ്കറിയ എന്നിവർപങ്കെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
നിറം പകർന്നും പൂക്കൾ നിർമിച്ചും വർണപ്പകിട്ടോടെ പ്രവൃത്തി പരിചയ ശിൽപശാല
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ പിഎസിഇ - 40 യുടെ ഭാഗമായി...
കോൺഗ്രസിൽ നിന്നും വി.എൻ ശശീന്ദ്രനെ സസ്പെന്റ് ചെയ്തു
കൽപ്പറ്റ: ധാരണപ്രകാരം കൈമാറേണ്ട മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കാത്ത വി.എൻ ശശീന്ദ്രനെ പാർട്ടിയിൽ നിന്നും കെ.പി.സി.സിയുടെ നിർദേശപ്രകാരം സസ്പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് എൻ.ഡി...
വയനാട്ടിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണം
കൽപ്പറ്റ:വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികൾ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടു. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം...
നവ കേരളീയം 2025- അദാലത്ത്.
പടിഞ്ഞാറത്തറ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. പടിഞ്ഞാറത്തറ,...
വികസന സെമിനാർ സംഘടിപ്പിച്ചു
പുല്പള്ളി വാർഷിക പദ്ധതി രൂപവത്കരണത്തിന്റെ ഭാഗമായി മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു പുല്പള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ്...
കാൽനട തീർഥയാത്ര ആരംഭിച്ചു
പുല്പള്ളി: ചെറ്റപ്പാലം സെയ്ൻ്റ് മേരീസ് യാക്കോബായ സിംഹാസ ദേവാലയത്തിൽനിന്നുള്ള മഞ്ഞനിക്കര കാൽനട തീർഥയാത്ര ആരംഭിച്ചു പത്തനംതിട്ടയിലെ മഞ്ഞിനക്കരയിൽ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവയുടെ...
Average Rating