വന്യജീവി ഭീഷണിക്ക് ഉടൻ പരിഹാരം കാണണം: എം.സി.എ പുൽപ്പള്ളി മേഖല

പുൽപള്ളി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്നത് നിത്യസംഭവമായിരിക്കുന്ന സാഹചര്യത്തിൽ സർക്കാർ ത്വരിത നടപടികൾ സ്വീകരിച്ച് മനുഷ്യജീവൻ സംരക്ഷിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് മലങ്കര കാത്തലിക് അസോസിയേഷൻ പുൽപ്പള്ളി വൈദിക ജില്ല ആവശ്യപ്പെട്ടു.സർക്കാരിന്റെയും വനംവകുപ്പിന്റെയും നിരുത്തരവാദിത്തപരമായ സമീപനങ്ങൾ ഇനിയും ഉണ്ടായിക്കൂട. അല്ലാത്തപക്ഷം ഈ ആവശ്യങ്ങൾക്കായി പ്രക്ഷോഭം നടത്തുന്ന സംഘടനകൾക്ക് എംസിഎ പുൽപ്പള്ളി മേഖലയുടെ എല്ലാവിധ പിന്തുണയും നൽകുമെന്ന് യോഗം പ്രഖ്യാപിച്ചു. പുൽപ്പള്ളി മേഖല എംസിഎ വൈദിക ഉപദേഷ്ടാവ് വന്ദ്യ മാത്യു മുണ്ടക്കൊടിയിൽ കോറെപ്പിസ്കോപ്പ, പ്രോട്ടോ വികാരി ഫാ. ചാക്കോ ചേലമ്പറമ്പത്ത്, മേഖലാ പ്രസിഡണ്ട് വത്സ ചാക്കോ, അജോയ് കെ ജെ, ഷാജി ചെതലയം, ഷോബിൻ മാത്യു, ബേബി മാരിക്കുടി എന്നിവർ പ്രസംഗിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *