കടുവകളുടെ സാന്നിദ്ധ്യം ജില്ലയിൽ തെരച്ചിൽ തുടരും: വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ

മാനന്തവാടി: കടുവകളുടെ സാന്നിദ്ധ്യമുണ്ടോ എന്ന് പരിശോധിക്കാൻ ജില്ലയിലെ വനമേഖലയിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ വ്യാപകമായ തെരച്ചിൽ നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മാനന്തവാടി ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നരഭോജിയായ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് വനം വകപ്പ് ഊർജ്ജിതമായ തെരച്ചിൽ തുടരുന്നത്. നോർത്ത് – സൗത്ത് ഡിവിഷനുകളിലായി 6 മേഖലകളായി തിരിച്ചാണ് പ്രത്യേക ടീം തെരച്ചിൽ നടത്തുക. കടുവ സാന്നിദ്ധ്യം സംശയിക്കുന്ന പ്രദേശങ്ങളും ഇതിൽപ്പെടും. സർക്കാർ ജനങ്ങളോടൊപ്പമാണ്. ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. മനുഷ്യ വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *