പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന മലയോര സമര യാത്ര നാളെ (28-01-2025) ജില്ലയിൽ പര്യടനം നടത്തും
കൽപ്പറ്റ: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും, ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫർസോൺ ‘0’ പോയിൻ്റായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻറെ നേതൃത്വം നൽകുന്ന മലയോര സമര യാത്ര നാളെ വയനാട് ജില്ലയിൽ പര്യടനം നടത്തും. ഇക്കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിലെ കരുവഞ്ചൂരിൽ നിന്നും ആരംഭിച്ച് ഫെ
ബ്രുവരി അഞ്ചിന്ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ സമാപിക്കുന്ന രീതിയിലാണ് യു ഡി എഫിൻറെ മലയോര സമര പ്രചാരണ യാത്ര നടക്കുന്നത്. വയനാട് ജില്ലയിലെത്തുന്ന മലയോര സമരയാത്രക്ക് മൂന്നിടത്ത് സ്വീകരണം നൽകും. മാനന്തവാടി നിയോജകമണ്ഡലം യു.ഡി.എഫ്. കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ രാവിലെ 10 മണിക്ക് മാനന്തവാടിയിൽ വെച്ചും, സുൽത്താൻബത്തേരി നിയോജകമണ്ഡലം യു.ഡി.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉച്ചക്ക് രണ്ടു മണിക്ക് മീനങ്ങാടിയിൽ വെച്ചും കൽപ്പറ്റ നിയജകമണ്ഡലം യു.ഡി.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് മേപ്പാടിയിൽ വെച്ചും സമര പ്രചാരണ യാത്രയ്ക്ക് വമ്പിച്ച സ്വീകരണങ്ങൾ നൽകുന്നതിന് വയനാട് ജില്ലാ യു.ഡി.എഫ്. കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വയനാട്ടിലെ ജനങ്ങൾക്ക് ഒരുപാട് നേർ അനുഭവങ്ങളുള്ള ഗുരുതര പ്രശ്നങ്ങളാണ് ഈ ജാഥയിൽ ഉയർത്തിയിട്ടുള്ള കാര്യങ്ങൾ. ജനങ്ങളുടെ സ്വൈര്യ ജീവിതം ഹനിക്കുന്നതും, ജീവനും സ്വത്തിനും ഭീമമായ നഷ്ടങ്ങൾ സംഭവിക്കുന്നതുമായ നിരവധി വന്യമൃഗ ആക്രമണങ്ങൾക്ക് വായനാട്ടുക്കാർ. ഇരയായിട്ടുണ്ട്. ജീവനും സ്വത്തിനും നഷ്ടപരിഹാരം നൽകുന്നതിനേക്കാൾ മുൻഗണന നൽകേണ്ടത് ജീവനും സ്വത്തുക്കളും നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾക്കാണ്. സർക്കാർ ഈ കാര്യത്തിൽ അലംഭാവം കാണിക്കുകയാണ്. വന്യമൃഗ ആക്രമണങ്ങൾ ശാശ്വതമായി അവസാനിക്കുന്നതിന് ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണം.
സ്വീകരണ യോഗങ്ങളിൽ പാറക്കൽ അബ്‌ദുള്ള, അനൂപ് ജേക്കബ്, സി.പി. ജോൺ, ഷിബു ബേബി ജോൺ, മാണി സി. കാപ്പൻ, ജി. ദേവരാജൻ, അഡ്വ.രാജൻ ബാബു, രാജേന്ദ്രൻ വെള്ളപ്പാലത്ത് ജില്ലയിൽ നിന്നുള്ള യു.ഡി.എഫ്. എം.എൽ.എ. മാർ മറ്റു പ്രമുഖ നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ യു.ഡി.എഫ്. ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, കൺവീനർ പി.ടി. ഗോപാലക്കുറുപ്പ് എന്നിവർ അറിയിച്ചു.
Average Rating