ജീവനക്കാരെ വഞ്ചിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: പി.പി. ആലി
കൽപ്പറ്റ: ജീവനക്കാരെ നിരന്തരമായി വഞ്ചിക്കുന്ന ഇടത് സർക്കാരിൻ്റെ നയസമീപനം തിരുത്തുവാൻ തയാറാകാതെ അനിവാരമായ പണിമുടക്കിലേക്ക് അവരെ തള്ളിവിട്ടതാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി. ആലി ആരോപിച്ചു. തുടർച്ചയായ അവകാശ നിഷേധങ്ങൾ തുടരുമ്പോൾ പ്രതിഷേധങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെന്നും സർക്കാരിൻ്റെ നയസമീപനം തിരുത്താൻ തയാറാകണമെന്നും ജനുവരി 22-ന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായി സെറ്റോയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക, ക്ഷാമബത്ത, ലീവ് സറണ്ടർ, പേറിവിഷൻ കുടിശ്ശികകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കം. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു.
എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ.റ്റി.ഷാജി മുഖ്യപ്രഭാഷണം നടത്തി. വി.മധു, ടി.അജിത്ത്കുമാർ, ലൈജു ചാക്കോ, എം.നസീർ, ടി.പരമേശ്വരൻ, ഇ.വി.ജയൻ, എം.വി. സതീഷ്, എൽ സന്ധ്യ, എം.എസ്.സാനു, കെ.യു ഉമേഷ്, നിഷ മണ്ണിൽ, വി.എഫ്. റോബിൻസൺ, ടി.കെ.സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിൽ
ബാവലി;ബാവലിഎക്സ്സൈസ്ചെക്ക്പോസ്റ്റിൽവെച്ച്എക്സ്സൈസ്ഇൻസ്പെക്ടർ ശശി.കെയും സംഘവും നടത്തിയ വാഹനപരിശോധനയിലാണ് 70.994 ഗ്രാം മെത്താഫിറ്റാമിനുമായികോഴിക്കോട്ജില്ലയിലെനടുവണ്ണൂർ മുതുവന വീട്ടിൽ അൻഷിഫ് എം മലപ്പുറം നിലമ്പൂർ കാളികാവ് മമ്പാടൻ റിഷാൽ ബാബു എന്നിവരെ എക്സ്സൈസ്...
വിജയ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി.
പുൽപ്പള്ളി :പുൽപ്പള്ളി വിജയഹൈസ്കൂളിൻ്റെ 76-ാമത് വാർഷികാഘോഷവും ഹയർ സെക്കണ്ടറിയിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി. പി ടി എ പ്രസിഡൻ്റ് ടി എ ഷമീർ...
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തണം : യൂത്ത് കോൺഗ്രസ്
കല്പറ്റ : വയനാട് ജില്ലയിലെ സാധാരക്കാരായ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഒന്നായിരുന്നു വയനാട് ജില്ലാ ആശുപത്രി. എന്നാൽ 5 വർഷം മുന്നേ...
സ്നേഹയാത്ര’രണ്ടാം പതിപ്പ് ഫെബ്രുവരി 25 ന്
വെള്ളമുണ്ട:എഴുപത് വയസ്സ് പിന്നിട്ടവർ ക്ക് വേണ്ടി പൊതുപ്രവർത്തകൻ പള്ളിയാൽ മൊയ്തൂട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ 'സ്നേഹയാത്ര' ഫെബ്രുവരി 25 ന് വെള്ളമുണ്ടയിൽ നിന്നും പുറപ്പെടും. 70...
കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചു
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവ നൊടുക്കിയ കേസിൽ ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണന് ആശ്വാസം. ഒന്നാം പ്രതിയായ ഐ സി...
വ്യത്യസ്തത പുലർത്തി നാടൻ കോഴിച്ചന്ത
നൂൽപ്പുഴ: കുടുംബശ്രീ മിഷൻ വയനാട് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മൃഗസംരക്ഷണ വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നായികട്ടി യിൽ വെച്ച് നാടൻ കോഴി ചന്ത...
Average Rating