വ്യത്യസ്തത പുലർത്തി നാടൻ കോഴിച്ചന്ത

നൂൽപ്പുഴ: കുടുംബശ്രീ മിഷൻ വയനാട് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മൃഗസംരക്ഷണ വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നായികട്ടി യിൽ വെച്ച് നാടൻ കോഴി ചന്ത സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ പ്രകൃതികളിൽ നിന്ന് 25 കോഴികളെ കുടുംബംശ്രീ അംഗങ്ങൾ ചന്തയിൽ കൊണ്ട് വന്നു വില്പന നടത്തി. ചടങ്ങിന് ആദിവാസി സമഗ്ര വികസന പദ്ധതി കോഡിനേറ്റർ സായികൃഷ്ണൻ ടി വി സ്വാഗതവും നൂൽപുഴ സിഡിഎസ് ചെയർപേഴ്സൺ ജയ വിജയൻ അധ്യക്ഷതയും വഹിച്ചു. നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉസ്മാൻ പി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിലെ മുഖ്യപ്രഭാഷണം എഡിഎംസി അമീൻ നടത്തി. എ.എച്ച്. ഡി. പി. എം അശ്വത് രയരോത്താൻ, പഞ്ചായത്ത് മെമ്പർ ബാലൻ. ടി , സി.ഡി.എസ് വൈസ് ചെയർപേഴ്സൺ നസീറ ഇസ്മായിൽ എന്നിവർ ആശംസയും ബ്ലോക്ക് കോർഡിനേറ്റർ ജംഷീറ ഒ.പി നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ അക്കൗണ്ടന്റ് സക്കീന പി , മുബീന, ആനിമേറ്റർമാർ , സി.ഡി.എസ് മെമ്പർമാർ , പ്രകൃതി നിവാസികൾ തുടങ്ങി അമ്പതോളം പേർ പങ്കെടുത്തു. കോഴി വില്പനയിലൂടെ 6300 രൂപ ലഭിച്ചു. തുടർന്നും എല്ലാ മാസവും കോഴി ചന്ത സംഘടിപ്പിക്കാനും തീരുമാനിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *