ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളുമായി സ്പന്ദനം മെഗാ ക്വിസ് 26 ന്

Ad

മാനന്തവാടി: ‘സ്പന്ദനം’ മാനന്തവാടിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂ‌ൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി 26 ന് മേരിമാത കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മെഗാ ക്വിസ്സ് മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിജയികൾക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരള സംസ്ഥാന പട്ടികജാതി -പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു പരിപാടി ഉദ്ഘാടനം ചെയ്യും. ഒരു സ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി രണ്ട് കുട്ടികൾ ഉൾപ്പെടുന്ന ഓരോ ടീമുകൾക്ക് പങ്കെടുക്കാം. വയനാട് ജില്ലയിൽ നിന്ന് പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് സ്പന്ദനം ‘അറിവാണ് ആയുധം’ എന്ന ആപ്തവാക്യം ഉയർത്തി നടത്തുന്ന ക്വിസ് മത്സരം ഉച്ചക്ക് 2 ന് ആരംഭിയ്ക്കും. വരും വർഷങ്ങളിലും ഈ മത്സരപരിപാടി തുടർന്നു കൊണ്ടുപോകും. സ്പന്ദനം ആഗ്രഹിക്കുന്നു. ഹൈസ്കൂൾ തലത്തിലും ഹയർസെക്കണ്ടറി തലത്തിലും ഒന്നാം സ്ഥാനം നേടുന്ന ടീമുകൾക്ക് 20000 രൂപ വീതവും, രണ്ടാം സ്ഥാനത്തിന് 10000 രൂപ വീതവും, മൂന്നാം സ്ഥാനത്തിന് 5000 രൂപ വീതവും സമ്മാനമായി നൽകുന്നതാണ്. വിജയികളാകുന്ന സ്കൂളുകൾക്ക് ഏവർറോളിങ് ട്രോഫിയും നൽകും. കൂടാതെ 4 മുതൽ 10 വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ക്യാഷ് അവാർഡും നൽകുന്നതായിരിക്കും. ടീമുകൾ 23-01-2025 തിയതിക്കുള്ളിൽ സ്പന്ദനം ഓഫീസിൽ നേരിട്ടോ 9446011888 എന്ന വാട്സ്ആപ്പ് നമ്പറിലോ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരാർത്ഥികൾ 26 ന് ഉച്ചക്ക് ഒരു മണിക്ക് മുൻപായി ഹെഡ്മാസ്റ്റർ / പ്രിൻസിപ്പാൾ ന്റെ സാക്ഷിപ്പത്രമായി മാനന്തവാടി മേരി മാതാ കോളേജിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്. പ്രമുഖ വ്യക്തികൾ ക്വിസ് മാസ്റ്റർമാരായി എത്തുമെന്ന് സ്‌പന്ദനം പ്രസിഡൻ്റ് ഫാ.വർഗ്ഗീസ് മറ്റമന, സെക്രട്ടറി പി.കെ. മാത്യു, ബാബു ഫിലിപ്പ്, കുര്യൻ നാരിയേലിൽ, പിആർഒ കെ.എം.ഷിനോജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *