പ്രതിഷേധ മാർച്ചും സമര പ്രഖ്യാപന കൺവെൻഷനും നടത്തി

വെങ്ങപ്പള്ളി: പഞ്ചായത്തിലെ ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന വയനാട് ഗ്രാനൈറ്റ് ക്വാറിക്കെതിരെ ജനകീയ ആക്ഷൻ കമ്മിറ്റിയ്‌യുടെ നേതൃത്തത്തിൽ മാർച്ചും സമര പ്രഖ്യാപന കൺവെൻഷനും നടത്തി. പാര്സിഥിതി പ്രവർത്തകൻ നോബിൾ പൈക്കട ഉത്‌ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ സി ഷൈജൽ അദ്ധ്യക്ഷത വഹിച്ചു.
ക്വറിയുടെ പ്രവർത്തനം മൂലം പ്രദേശത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നുണ്ട്. സമയ പരിധി നിശ്ചയിക്കാതെ തോന്നും വിധമാണ് ക്വാറിയിൽ നിന്നും സ്ഫോടനം ഉണ്ടാവുന്നത്. ക്വയറിൽ നിന്നുള്ള പ്രകമ്പനം മൂലം വീടുകളുടെ ജനലുകളും വാതിലുകളും കുലുങ്ങുന്നത് പതിവാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. മാസങ്ങൾക്ക് മുൻപ് സബ് കലക്‌ടറുടെ നേതൃത്തത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ചെങ്കിലും സബ് കളക്ടർ ജനങ്ങളുടെ പരാതി കേൾക്കാൻ പോലും തയ്യാറായിട്ടില്ല. ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ക്വാറി ഉടമകളെ സഹായിക്കുന്ന നിലപാടാണ് വര്ഷങ്ങളായി തുടരുന്നത്. വയനാട് ജില്ലയിലെ തീയേറ്റവും ചെറിയ പഞ്ചായത്തായ വെങ്ങപ്പള്ളിയിൽ ആറോളം ക്വാറികളാണ് പ്രവർത്തിക്കുന്നത്. പുതിയതായി 3 ക്വാറികൾ വരാനിരിക്കുന്നുമുണ്ട്. ഇതെല്ലം ജനവാസ മേഖലയിൽ ആണെന്നത് ആളുകളുടെ ആശങ്ക വർധിപ്പിക്കുന്നു. വെങ്ങപ്പള്ളിയിലെ വയനാട് ഗ്രാനൈറ്റ് ക്വാറി നിർത്തലാക്കുന്നതിനു അധികൃതർ തയ്യാറാവണം. ഇല്ലെങ്കിൽ ജനങ്ങളെ ആനി നിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കും. കൺവീനർ ഷൈജു മഞ്ഞിലേരി ലേറി,ഖദീജ മുഹമ്മദ് , നൗഷീദ് എൻ എ . മേരി ചാക്കോ, റിയാസ് കെ തുടങ്ങിയവർ സംസാരിച്ചു. നാസർ തോണിക്കടവൻ, ഷറീഫ് പി, ജിജി വിപിൻ‌ദാസ് ,ഹക്കീം എ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *