കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു

കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാട്ടിക്കുളം പഞ്ചായത്ത് ഹാളിൽ
കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. ജനുവരി 13 മുതൽ 19 വരെ ഗ്രാമപഞ്ചായത്ത് വിവിധ ഘട്ടങ്ങളായി ഗ്രാമസഭകൾ സംഘടിപ്പിക്കുന്നു. ഈ വർഷത്തെ ആസൂത്രണ പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾക്കായി സ്പെഷ്യൽ ഗ്രാമസഭ സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ശ്രീ കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി വത്സല സി ടി നിർവഹിച്ചു. കുട്ടികൾ സ്കൂളിനായി കളിസ്ഥലം, മുറ്റം ഇൻറർലോക്ക് ചെയ്യൽ, കുടിവെള്ള സംവിധാനം, ചുറ്റുമതിൽ, സ്മാർട്ട് ലാബ്, സ്പോർട്സ് ഉപകരണങ്ങൾ, പഠന പുരോഗതിക്കാവശ്യമായ പ്രവർത്തന പാക്കേജ്, സ്കൂൾ ബസ്, വിദ്യാവാഹിനി സംവിധാനത്തിൻ്റെ വ്യാപനം, സ്കൂൾ സഹകരണ സ്റ്റോർ, ഫുട്ബോൾ കോർട്ട്, ചിൽഡ്രൻസ് പാർക്ക് തുടങ്ങി വിവിധ പദ്ധതികൾക്കായി ആവശ്യമുന്നയിച്ചു. പതിനാലാം വാർഡ് മെമ്പറും പിടിഎ പ്രസിഡണ്ടുമായ ശ്രീ കെ സിജിത്ത്, പഞ്ചായത്ത് പ്ലാൻ ക്ലർക്ക് ശ്രീ ഷിനോജ് ജോസഫ്, എച്ച് എം സബ്രിയ ബീഗം, സ്റ്റാഫ് സെക്രട്ടറി ഷാജു കെ കെ, സീനിയർ അസിസ്റ്റൻ്റ് രശ്മി വി എസ് എന്നിവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *