ജില്ലയിലെ വകുപ്പുകളിലെ വിവരങ്ങൾ സുതാര്യമാക്കണം: കമ്മീഷണർ ഡോ. എ അബ്ദുൾ ഹക്കീം

Ad

വിവരാവകാശ നിയമം സെക്ഷൻ ആറ് പ്രകാരം പൊതുജനങ്ങൾക്ക് എവിടെ നിന്നും എപ്പോഴും ഓൺലൈൻ മുഖേന ലഭിക്കേണ്ട ജില്ലയുടെ അടിസ്ഥാന വിവരങ്ങൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച് സുതാര്യത ഉറപ്പാക്കാൻ വിവരാവകാശ കമ്മീഷണർമാരായ ഡോ. എ അബ്ദുൾ ഹക്കീം, ടി.കെ രാമകൃഷ്ണൻ എന്നിവർ നിർദേശം നൽകി. റവന്യൂ, വനം, പട്ടികവർഗ്ഗം, ജി.എസ്.ടി, ദുരന്തനിവാരണം തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാൻ കമ്മീഷൻ നിർദേശിച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും ഔദ്യോഗിക സൈറ്റിൽ അപ്ഡേറ്റ് ചെയ്യാൻ കമ്മീഷണർ ആവശ്യപ്പെട്ടു. കളക്ടറേറ്റിലെ വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ആറ് സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു കമ്മീഷണർ. വിവരാവകാശ നിയമം 2005 ൽ നിലവിൽ വന്നത് മുതൽ പൗരന് നൂറ് ദിവസത്തിനകം എവിടെ നിന്നും വിവരങ്ങൾ ആവശ്യാനുസരണം ഓൺലൈൻ മുഖേന ലഭ്യമാക്കണം എന്നതാണ് വ്യവസ്ഥ. പൊതുജനങ്ങൾക്ക് അറിയേണ്ട വിവരങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തുകയും അല്ലാത്തവ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകുന്ന ഹർജിക്കാരന് മറുപടിയായി നൽകുകയും വേണം. ഉദ്യോഗസ്ഥരുടെ ചുമതലകൾ, ജോലി നിർവഹണം, പൗരാവകാശ രേഖ പുതുക്കാനും കമ്മീഷണർ നിർദേശം നൽകി. ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ചും ദുരന്ത പ്രശ്ന പരിഹാരവുമായി ബന്ധപ്പെട്ട് കമ്മീഷന്റെ പരിശോധന നയപരമാക്കിയതായും കമ്മീഷന്റെ നേതൃത്വത്തിൽ പുന:പരിശോധന ഉറപ്പാക്കുമെന്നും അറിയിച്ചു. എ.ഡി.എം കെ ദേവകിയുടെ അധ്യക്ഷതയിൽ ചേബറിൽ നടന്ന പരിശോധനയിൽ ദുരന്തനിവാരണം, പരാതി പരിഹാര സെൽ, ഭൂമിതരം മാറ്റം, എച്ച്, എൽ, എൻ, പി സെക്ഷനുകളിലെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരായ ടി. സരിൻ കുമാർ, ജോയി തോമസ്, കെ. ഗീത, കെ. ബീന, ഷീബ, അനൂപ് കുമാർ, ബിജു ഗോപാൽ, ഉമ്മറലി പറച്ചോടൻ എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *