പഴകിയ ഭക്ഷണം പിടികൂടിയ സംഭവം; ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണം-ഫൈസൽ പഞ്ചാരക്കൊല്ലി

മാനന്തവാടി: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയ സംഭവം ഗൗരവകരമാണെന്നും അത്തരം ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി. ഇത്തരം സംഭവങ്ങളിൽ
ആരോഗ്യ വകുപ്പ് പിഴ മാത്രം ചുമത്തി വിടുന്നത് കൊണ്ടാണ് വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്.
ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന ഇത്തരം ഹോട്ടലുകൾ മാന്യമായി കച്ചവടം നടത്തുന്ന മറ്റു ഹോട്ടലുകൾക്ക് കൂടി ഭീഷണിയാണ്.
അത്കൊണ്ട് പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയ ഹോട്ടലുകളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ അധികൃതർ തയ്യാറാവണമെന്നും കർശന പരിശോധന തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *