തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്

Ad

സുൽത്താൻ ബത്തേരി: ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഒരു കുടുംബത്തിന് 100 തൊഴിൽ എന്നുള്ള ലക്ഷ്യത്തോടു കൂടി യുപിഎ ഗവൺമെന്റ് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി വിഹിതങ്ങൾ വെട്ടി കുറച്ചുകൊണ്ട് തൊഴിൽ ദിനം 50 പോലും കൊടുക്കാൻ കഴിയാത്ത സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നു. പദ്ധതിയുടെ രൂപീകരണ കാലഘട്ടത്തിൽ കർഷക തൊഴിലാളികൾക്കുള്ള കൂലി നൽകുമെന്ന് പ്രഖ്യാപിത നയത്തിൽ നിന്നും കൊടുക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല. നാമമാത്രമായ കൂലി മാത്രമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നുള്ളൂയെന്ന് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐഎൻടിയുസി ജില്ലാ പ്രവർത്തക കൺവെൻഷൻ കുറ്റപ്പെടുത്തി.തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർഷത്തിൽ 200 തൊഴിൽ ദിനങ്ങളായി വർദ്ധിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 700 രൂപയാക്കുക, തൊഴിലാളികളുടെ ജോലി സമയത്തുള്ള സുരക്ഷ ഉറപ്പുവരുത്തുക, തൊഴിലാളികൾക്ക് ഇ എസ് ഐ ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവെൻഷനിൽ ഉന്നയിച്ചു. സുൽത്താൻബത്തേരിയിൽ നടന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഐഎൻടിയൂസി ജില്ലാ പ്രവർത്തക കൺവെൻഷൻ ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് ജിനി തോമസ് അധ്യക്ഷത വഹിച്ചു. ഐഎൻടിയൂസി ജില്ലാ ജനറൽ സെക്രട്ടറി ജയ മുരളി, മേഴ്സി സാബു, രാധാ രാമസ്വാമി, കെ അജിത, ബി സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ, ശ്രീനിവാസൻ തൊവരിമല, പിഎൻ ശിവൻ, കെ കെ രാജേന്ദ്രൻ, വർഗീസ് നെന്മേനി, താരിഖ് കടവൻ ജിജി അലക്സ് തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *