ഇഞ്ചിക്കൃഷിക്കു പണം പലിശയ്‌ക്കെടുത്ത കളത്തുവയൽ സ്വദേശിക്കു പൊള്ളുന്ന അനുഭവം

കൽപ്പറ്റ: കർണാടകയിൽ ഇഞ്ചിക്കൃഷി നടത്തുന്നതിന് പണം പലിശയ്ക്കുവാങ്ങിയ അമ്പലവയൽ കളത്തുവയൽ ഒറവനാംതടത്തിൽ ബിജുവിനു പൊള്ളുന്ന അനുഭവം. ഒന്നേകാൽ ഏക്കർ സ്ഥലം ഈടുനൽകി പണം പലിശയ്ക്ക് എടുത്തപ്പോൾ ഇടനിലക്കാരനായിരുന്ന ആൾ കമ്മീഷൻ ഇനത്തിൽ കൈക്കലാക്കിയത് വൻതുക. ഈട് നൽകിയ വസ്തു തിരിച്ചുപിടിക്കാൻ ബിജുവിനു നിയമത്തിന്റെ വഴി തേടേണ്ടിവന്നു. 2016ൽ നടന്ന ഇടപാടിൽ 2.65 ലക്ഷം രൂപ ബിജുവിന് കിട്ടാനുണ്ട്. ഈ തുക തിരികെ ലഭിക്കാൻ നൽകിയ കേസ് തീർപ്പായില്ല.
പനമരം സ്വദേശിയാണ് അയാളുടെ സഹോദരന്റെ പണം പലിശയ്ക്കു ലഭ്യമാക്കുകയും സ്വത്ത് തട്ടിയെടുക്കാൻ പദ്ധതിയിടുകയും ചെയ്തതെന്ന് ബിജു ഭാര്യ റിൻസിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കർണാടകയിലെ സർഗൂരിൽ മറ്റു രണ്ടുപേരുമായി ചേർന്ന് പാട്ടത്തിനെടുത്ത 10 ഏക്കറിൽ ഇഞ്ചിക്കൃഷി നടത്തുന്നതിനാണ് പണം പലിശയ്ക്ക് എടുക്കേണ്ടിവന്നത്. കർണാടകയിൽ ഭൂമി പാട്ടത്തിന് എടുത്തതിന്റെ രേഖയുടെ പകർപ്പ്, കളത്തുവയലിലെ വസ്തുവിന്റെ ആധാരം എന്നിവ നൽകിയാൽ ബാങ്ക് വായ്പ തരപ്പെടുത്തുമെന്നു പറഞ്ഞ് അമ്പലവയലിലെ സുഹൃത്താണ് പനമരം സ്വദേശിയെ പരിചയപ്പെടുത്തിയത്. പനമരം സ്വദേശി കമ്മീഷനായി 60,000 രൂപ കൈപ്പറ്റിയെങ്കിലും ബാങ്ക് വായ്പ ലഭിച്ചില്ല. ഈ ഘട്ടത്തിലാണ് കേരളത്തിനു പുറത്ത് സ്ഥാപനം നടത്തുന്ന സഹോദരന്റെ പക്കൽനിന്നു മൂന്നു ശതമാനം പലിശയ്ക്ക് 25 ലക്ഷം രൂപ ലഭ്യമാക്കാമെന്ന് പനമരം സ്വദേശി അറിയിച്ചത്. ഇതനുസരിച്ച് കളത്തുവയലിലെ വസ്തു ഈട് നൽകി കരാർ എഴുതി. പനമരം സ്വദേശിയുടെ മറ്റൊരു സഹോദരന്റെ മകന്റെ പേരിലാണ് വിൽപനക്കരാർ എഴുതിയത്. ആദ്യം 10 ലക്ഷം രൂപയും പിന്നീട് ബാക്കിയും ലഭ്യമാക്കുമെന്നാണ് പനമരം സ്വദേശി അറിയിച്ചത്.
പലിശയ്ക്കു ലഭിക്കേണ്ട 25 ലക്ഷം രൂപയിൽ 50,000 രൂപയാണ് ആദ്യം ലഭിച്ചത്. പിന്നീട് 7.5 ലക്ഷം രൂപ നൽകി. ആദ്യം ലഭ്യമാക്കാമെന്ന് പറഞ്ഞ തുകയിൽ രണ്ട് ലക്ഷം രൂപ കമ്മീഷനായി പനമരം സ്വദേശി പിടിച്ചു. കളത്തുവയലിലെ ഭൂമിയിൽ പനമരം സ്വദേശിയുടെ സഹോദരന്റെ മകൻ കൃഷിയിറക്കാൻ നീക്കം നടത്തുന്നുവെന്ന് അറിഞ്ഞപ്പോഴാണ് അപകടം മണത്ത് പോലീസിൽ പരാതി നൽകിയത്. ഒരു കോടിയിലേറെ രൂപ വിലവരുന്ന സ്ഥലം കരാറിന്റെ മറവിൽ 25 ലക്ഷം രൂപയ്ക്ക് തട്ടിയെടുക്കാനായിരുന്നു പനമരം സ്വദേശിയുടെയും മറ്റും പദ്ധതി. കർണാടകയിലെ ഇഞ്ചിക്കൃഷി പരാജയത്തിലായതിനെത്തുടർന്ന് കളത്തുവയലിലെ വസ്തുവിന് ഭാര്യയെ പവർ ഓഫ് അറ്റോർണിയാക്കി ബിജു ജോർദാനിൽ ജോലിക്കു പോയി. വസ്തു തിരികെ പിടിക്കുന്നതിന് കേസ് നടത്തിയത് ഭാര്യയാണ്. വൈത്തിരിയിലാണ് ബിജുവിന്റെ ഭാര്യവീട്. അവിടെയെത്തിയ പനമരം സ്വദേശിയും മറ്റൊരാളും ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. പനമരം സ്വദേശി കമ്മീഷൻ വാങ്ങിയതിനു രേഖകൾ ഇല്ലെന്നും ബിജു പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *