വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ അനുവദിക്കരുത്: കമ്മിഷണർ ഡോ. എ. അബ്ദുൾ ഹക്കിം

കൽപ്പറ്റ: വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്താൻ പല നിലക്കും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അതനുവദിക്കരുതെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.അബ്ദുൽ ഹക്കിം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ താലൂക്കിലെ അപ്പ്ലറ്റ് അതോറിറ്റി, എസ്.പി.ഐ.ഒ ഉദ്യോഗസ്ഥർക്ക് പുത്തൂർ വയൽ എം.എസ് സ്വാമിനാഥൻ ഫൗണ്ടേഷൻ ഹാളിൽ സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ അഞ്ചാം സ്തംഭവും നെടുന്തൂണുമായി വളർന്നുവന്ന ഈ നിയമത്തെ ഏതുവിധേനയും സംരക്ഷിക്കാൻ ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവർത്തകരും ജാഗ്രത പുലർത്തണം. അഴിമതിക്കാർക്ക് ചൂട്ടുപിടിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ആർടിഐ നിയമത്തെ തകർക്കാൻ ശ്രമിക്കുന്നുണ്ട്. അഴിമതിയും സ്വജന പക്ഷപാതവും മായവും ചതിയും വഞ്ചനയുമെല്ലാം സമൂഹത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇക്കാലത്ത് സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങളോട് സത്യം വിളിച്ചു പറയണം. ഔദ്യോഗിക രഹസ്യ നിയമത്തിനുമേൽ വിവരാവകാശ നിയമം ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞതിനാൽ സത്യപ്രതിജ്ഞകൾപോലും സുതാര്യതാ സംരക്ഷണ പ്രതിജ്ഞകളാകണം. ജനാധിപത്യത്തിലെ ദുർബലന്റെ നീതിയുടെ പടവാളാണ് ആർടിഐ നിയമമെന്നും അതിൻെ കാവൽക്കാരായി ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും ഹക്കിം അഭ്യർത്ഥിച്ചു. മേലുദ്യോഗസ്ഥരുടെ സമ്മർദ്ദത്തിനു വഴങ്ങി വിവരം നിഷേധിക്കുന്നവരും ഫയൽ കാണുന്നില്ല, വിവരം ലഭ്യമല്ല എന്ന് മറുപടി നൽകുന്നവരും വിവരാവകാശനിയമ പ്രകാരമുള്ള നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെ ആരംഭിച്ച അതിശക്തമായ തൊഴിലാളി വർഗസമരത്തിന്റെ ഫലമായിട്ടാണ് ഇന്നത്തെ ആർ.ടി.ഐ നിയമം രൂപപ്പെട്ടത്. വിവരം ലഭിക്കൽ പൗരന്റെ അവകാശമായി മാറിയതോടെ നിയമനിർമ്മാണസഭയിൽ ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഭരണ സംവിധാനം സമയ ബന്ധിതമായി മറുപടി നല്കി വരികയാണ്. ഡിപ്പാർട്ടമെന്റൽ ഓഡിറ്റിന്റെയും ജുഡീഷ്യൽ സ്‌ക്രൂട്ടിണിയുടെയും എ.ജി ഓഡിറ്റിന്റെയും ലെജിസ്ലേച്ചറിന്റെയും പരിശോധനയ്ക്ക് അപ്പുറത്ത് പൗരന് സർക്കാറിന്റെ ഫയലുകൾ പരിശോധിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് വിവരാവകാശ നിയമം നൽകുന്നത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടും തൂണാണ് പൗരൻ. ആ പൗരനെ നെടുംതൂണാക്കി വളർത്തിയ നിയമമാണ് വിവരാവകാശനിയമം. ഈ നിയമം ജനാധിപത്യത്തിലെ കാര്യനിർവ്വഹണ വിഭാഗത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നു. ഭരണത്തിൽ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു. അഴിമതി ഇല്ലാതാക്കുന്നു. സർക്കാർ എന്റെ നികുതി പണം എങ്ങനെ വിനിയോഗിക്കുന്നു എന്ന് അറിയാൻ പൗരന് അവസരം നൽകുന്നു. പഞ്ചായത്ത് മുതൽ പാർലമെന്റ് വരെയും വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെയും കടന്ന് ചെന്ന് കാര്യങ്ങൾ അന്വേഷിക്കാൻ ഈ നിയമം പൗരന് അധികാരം നൽകുന്നുണ്ടെന്ന് അദ്ദേഹം വിശദമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *