പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി

വടുവൻചാൽ: മൂപ്പയിനാട് ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് മൂപയ്നാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടുവഞ്ചാൽ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.കാട്ടാന ശല്യം നേരിടുന്നതിന് വർഷങ്ങളായി ഫെൻസിംഗ് അടക്കമുള്ള പ്രവർത്തികൾക്ക് എംഎൽഎ ഫണ്ടുകൾ അനുവദിച്ചിട്ടും നാളെ ഇതുവരെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടില്ല പട്ടാപ്പകൽ പോലും ജനങ്ങൾക്ക് മനസമാധാനത്തോടെ പുറത്തിറങ്ങുവാൻ സാധ്യമാകുന്നില്ല. കാട്ടു പന്നിയും കുരങ്ങും മലയണ്ണാനും കർഷകർക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നു,അടിയന്തരമായി വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തിയില്ലെങ്കിൽ തുടർന്നും ശക്തമായ സമരപരിപാടികൾക്ക് കർഷക കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ പി പി ആലി പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് അനീഷ് ദേവസ്യ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ബി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കണ്ടത്തിൽ ജോസ്, മുഹമ്മദ്‌ ബാവ, ഉണികാട് ബാലൻ,ആർ ഉണ്ണികൃഷ്ണൻ,ആർ യമുന,അജിത ചന്ദ്രൻ, ദീപ ശശികുമാർ, എം ഉണ്ണികൃഷ്ണൻ,ജിനീഷ് വർഗീസ്,സാജൻ മാത്യു, ആസിഫ് മുഹമ്മദ്‌,കൃഷ്ണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *