വാളാട് ഫെസ്റ്റിന് തുടക്കം കുറിച്ചു

വാളാട്: വോളിബോൾ മേഖലയിലേക്ക് കടന്നു വരുന്ന ചെറുപ്പക്കാരെ വളർത്തിയെടുക്കാൻ അഞ്ച് വർഷങ്ങൾക്ക് മുമ്പ് വാളാട് ആരംഭിച്ച വാളാട് പ്രിമിയർ ലീഗിന്റെ അഞ്ചാം സീസന്റെ ഭാഗമായി നടത്തുന്ന പത്ത് ദിവസം നീണ്ടു നിൽക്കുന്ന വാളാട് ഫെസ്റ്റിന് തുടക്കം കുറിച്ചു.സ്റ്റേജ് ഷോ, കാർണിവൽ,ഫുഡ് ഫെസ്റ്റ്,ചന്ത തുടങ്ങി ഒട്ടനവദി വ്യത്യസ്ത പരിപാടികളോടെയാണ് ഈ വർഷത്തെ ഫെസ്റ്റ് നടക്കുന്നത്. ഫെസ്റ്റിന്റെ ഔപചാരിക ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു.സംഘാടക സമതി ചെയർമാൻ വി.കെ.ശശികുമാർ അധ്യക്ഷത വഹിച്ചു.സ്പോർട്സ് കിറ്റുകളുടെ ഉത്ഘാടനം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയ് നിർവഹിച്ചു.പ്രോഗ്രാം കോഡിനേറ്റർ അസീസ് വാളാട് പദ്ധതി വിശദീകരണം നടത്തി.ചടങ്ങിൽ കേരള യുണിവേഴ്സിറ്റി എം എ ഹിസ്റ്ററിയിൽ രണ്ടാം റാങ്ക് നേടിയ അഷ്മില വള്ളിയെ ആദരിച്ചു.മീനാക്ഷി രാമൻ,ജോസ് പാറക്കൽ,സൽമ മോയിൻ,ഖമറുന്നീസ,ജോയ്സി ഷാജു,പി.എം.ഇബ്രാഹിം,സുരേഷ് പാലോട്ട്,മുഹമ്മദലി വള്ളി,മമ്മൂട്ടി ഒറോത്തി തുടങ്ങിയവർ സംസാരിച്ചു.സമദ് കുന്നോത്ത് സ്വാഗതവും റാഫി എം നന്ദിയും പറഞ്ഞു.വോളിബോളിനെ സ്നേഹിക്കുന്ന ഒരുപറ്റം ചെറുപ്പക്കാരുടെ സംഘടനയായ ടീം ചങ്ക്സ് വോളിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *