അദ്ധ്യാപക സർവ്വീസ് സംഘടന സമരസമതി ജില്ലാ പ്രചരണ ജാഥക്ക് തുടക്കമായി
മാനന്തവാടി: 2025 ജനുവരി 22 ന് ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നതിൻ്റെ ഭാഗമായി അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിലുള്ള ജില്ലാവാഹന പ്രചരണ ജാഥ വെള്ളമുണ്ടയിൽ സി പി ഐ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ ബാബു ഉദ്ഘാടനം ചെയ്തു. ജീവനക്കരുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് എന്നും സമരരംഗത്ത് നിന്ന് പോരാടുന്ന സംഘടനയാണ് ജോയിൻ്റ് കൗൺസിൽ ഉൾപ്പെടെയുള്ള അദ്ധ്യാപക സർവീസ് സംഘടനയെന്ന് സമരം ഉദ്ഘാടനം ചെയ്ത ഇ ജെ ബാബു പറഞ്ഞു. അവകാശങ്ങൾ നേടിയെടുക്കാനുള്ള സമരം വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. .2004 ൽ ബി ജെ പി സർക്കാർ രാജ്യത്ത് ആരംഭിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി 2012 ൽ യു.ഡി എഫ് സർക്കാരാണ് കേരളത്തിൽ നടപ്പിലാക്കിയത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തിരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കണമെന്ന് ജാഥ ക്യാപ്റ്റൻ ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ നാരായണൻ കുഞ്ഞിക്കണ്ണോത്ത് ആവശ്യപ്പെട്ടു.പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക.
ശമ്പളപരിഷ്കരണ കുടിശികകൾ പൂർണമായും അനുവദിക്കുക.
ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക.
മെഡിസിപ്പ് സർക്കാർ ഏറ്റെടുക്കുക.
കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനുവരി 22 ന് പണിമുടക്ക് നടത്തുന്നതിൻ്റെ ഭാഗമായണ് ജാഥ. നാളെ വൈകുന്നേരം (17/1/25. ) വൈത്തിരി താലൂക്ക് ഓഫിസ് പരിസരത്ത് ജാഥ സമാപിക്കും സമരസമതി ചെയർമാൻ . ടി.ഡി സുനിൽ മോൻ അധ്യക്ഷത വഹിച്ചു.
വൈസ് ക്യാപ്റ്റൻ ശ്രീജിത്ത് വാകേരി ജാഥാ മാനേജർ, കെ.എ പ്രേംജിത്ത്, അസിസ്റ്റൻ്റ് അമൽ വിജയ്, കെ.ഷമിർ, പ്രിൻസ് തോമസ്, ഡോ.ശ്രിനയന, മെയ്തു പൂവൻ, നിസാർ വെള്ളമുണ്ട എന്നിവർ പ്രസംഗിച്ചു
കൂടുതൽ വാർത്തകൾ കാണുക
പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി
വടുവൻചാൽ: മൂപ്പയിനാട് ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് മൂപയ്നാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടുവഞ്ചാൽ ടൗണിൽ...
വാളാട് ഫെസ്റ്റിന് തുടക്കം കുറിച്ചു
വാളാട്: വോളിബോൾ മേഖലയിലേക്ക് കടന്നു വരുന്ന ചെറുപ്പക്കാരെ വളർത്തിയെടുക്കാൻ അഞ്ച് വർഷങ്ങൾക്ക് മുമ്പ് വാളാട് ആരംഭിച്ച വാളാട് പ്രിമിയർ ലീഗിന്റെ അഞ്ചാം സീസന്റെ ഭാഗമായി നടത്തുന്ന പത്ത്...
ബൈക്ക് റാലി നടത്തി
ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെയും പോലീസ് വകുപ്പിന്റെയും സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിൻ്റെയും നേതൃത്വത്തിൽ ,സൈറ്റ് വയനാട് , എൻ...
ഗാന്ധിജി കൾച്ചറൽ സെൻറർ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൽപ്പറ്റ: വയനാട് ഗാന്ധിജി കൾച്ചറൽ സെൻറർറിന്റെ ഭാരവാഹികളായി കെ.എ ആൻറണി ചെയർമാൻ, അഗസ്റ്റിൻ വി.എ ജനറൽ സെക്രട്ടറി, പ്രഭാകരൻ പി. ട്രഷറർ, വിൻസൺ നെടുംകൊമ്പിൽ, അഡ്വക്കേറ്റ് ജോർജ്...
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടുകളുടെ ഉടമസ്ഥർക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി
പുൽപ്പള്ളി: സൗത്ത് വയനാട് ഡിവിഷനിൽ പുൽപ്പള്ളി അമരക്കുനി ഭാഗത്ത് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടുകളുടെ ഉടമസ്ഥർക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...
മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
കമ്പളക്കാട്: കോട്ടത്തറ വാണമ്പ്രവൻ വീട്ടിൽ ഇർഷാദ്(33) നെയാണ് കമ്പളക്കാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 15.01.2025 ബുധനാഴ്ച്ച വൈകീട്ടോടെ വെണ്ണിയോട് വച്ച് പോലീസിനെ കണ്ട്...
Average Rating