മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ
കമ്പളക്കാട്: കോട്ടത്തറ വാണമ്പ്രവൻ വീട്ടിൽ ഇർഷാദ്(33) നെയാണ് കമ്പളക്കാട് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. 15.01.2025 ബുധനാഴ്ച്ച വൈകീട്ടോടെ വെണ്ണിയോട് വച്ച് പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ പോക്കറ്റിൽ പേഴ്സിൽ നിന്നും 3.34 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ വി.എം അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
കൂടുതൽ വാർത്തകൾ കാണുക
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടുകളുടെ ഉടമസ്ഥർക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി
പുൽപ്പള്ളി: സൗത്ത് വയനാട് ഡിവിഷനിൽ പുൽപ്പള്ളി അമരക്കുനി ഭാഗത്ത് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടുകളുടെ ഉടമസ്ഥർക്ക് വനം വകുപ്പ് നഷ്ടപരിഹാര തുക കൈമാറി. കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു...
പാലിയേറ്റീവ് ദിനാചരണം നടത്തി
പടിഞ്ഞാറത്തറ: സംസ്കാര പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ഥങ്ങളായ പരിപാടികളോടെ പാലിയേറ്റീവ് ദിനം ആചരിച്ചു. രാവിലെ ബസ്റ്റാന്റ് കേന്ദ്രീകരിച്ച് ബൂത്ത് നിർമിച്ച് പാലിയേറ്റീവ് സന്ദേശ നോട്ടീസ് വിതരണം,...
വയനാട് മെഡിക്കൽ കോളെജ് ആധുനിക മോർച്ചറിയുടെ നിർമ്മാണ പ്രവർത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി ഒ.ആർ കേളു
വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മിക്കുന്ന ആധുനിക മോർച്ചറിയുടെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പട്ടികജാതി -പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മന്ത്രിയുടെ അധ്യക്ഷതയിൽ...
തിരുനാൾ ആഘോഷം പതാക ഉയർത്തി
മേപ്പാടി: സ്വപ്ന ദർശകനായ വിശുദ്ധ യൗസേപ്പിന്റെ തിരുസ്വരൂപം വണങ്ങുന്നതും, ഈശോയുടെ വളർത്ത് പിതാവായ വിശുദ്ധ ഔസേപ്പിന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതവുമായ മേപ്പാടിയിലെ സെന്റ് ജോസഫ് തീർത്ഥാടന കേന്ദ്രത്തിൽ 2025...
എം.ടി. പുസ്തകവനത്തിലെ ഏകാകി – ശ്രീകാന്ത് കോട്ടക്കൽ
കൽപ്പറ്റ: പുസ്തകവനത്തിലെ ഏകാകിയും സാഹിത്യത്തെ ഉപാസിച്ച മനുഷ്യനുമായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് എഴുത്തുകാരനും മാതൃഭൂമി ചീഫ് സബ് എഡിറ്ററുമായ ശ്രീകാന്ത് കോട്ടക്കൽ. കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിൽ നടത്തിയ...
വിവരാവകാശ നിയമം സർക്കാറിലേക്ക് പണം വരുത്താനുള്ള മാർഗമായി ഉദ്യോഗസ്ഥർ കാണരുത്: കമ്മീഷണർ അബ്ദുൾ ഹക്കീം
സർക്കാർ വില്പനയ്ക്ക് വച്ചിരിക്കുന്ന ഏടുകളൊന്നും വിവരാവകാശ ഫീസ് നല്കി വാങ്ങാൻ കഴിയില്ല. എന്നാൽ വിവരാവകാശ നിയമം സർക്കാറിലേക്ക് പണം വരുത്താനുള്ള മാർഗമായി ഉദ്യോഗസ്ഥർ കാണരുതെന്ന് വിവരാവകാശ കമ്മീഷണർ...
Average Rating