പാലിയേറ്റീവ് ദിനാചരണം നടത്തി

പടിഞ്ഞാറത്തറ: സംസ്‌കാര പാലിയേറ്റീവ് കെയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ഥങ്ങളായ പരിപാടികളോടെ പാലിയേറ്റീവ് ദിനം ആചരിച്ചു. രാവിലെ ബസ്റ്റാന്റ് കേന്ദ്രീകരിച്ച് ബൂത്ത് നിർമിച്ച് പാലിയേറ്റീവ് സന്ദേശ നോട്ടീസ് വിതരണം, പോസ്റ്റർ പ്രദർശനം, ധനസമാഹകരണം എന്നിവ നടത്തി. പാലിയേറ്റീവ് പരിചരണത്തിന്റെ ആവശ്യകത, ആർക്കൊക്കെ എപ്പോഴൊക്കെ എങ്ങിനെയൊക്കെ മുതലായ വിശദവിവരങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് എല്ലാ വർഷവും ജനുവരി 15 പാലിയേറ്റീവ് ദിനമായി ആചരിച്ചു വരുന്നത്. അതോടൊപ്പം സംസ്‌കാര പാലിയേറ്റീവ് കെയറിൽ നിന്ന് ലഭ്യമാവുന്ന വിവിധങ്ങളായ സേവനങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തി. വൈകുന്നേരം ടൗണിൽ നടത്തിയ സന്ദേശ പൊതുസമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ മുഖ്യ പ്രഭാഷണം നടത്തി. പാലിയേറ്റീവ് യൂണിറ്റ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുറഹ്മാൻ അച്ചാരത്ത് സ്വാഗതവും പി. സുധീർ നന്ദിയും പറഞ്ഞു. വയനാട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് ജില്ലാ പ്രസിഡന്റ് ഗഫൂർ താന്നിയേരി പാലിയേറ്റീവ് സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.എ ജോസ്, മെമ്പർ റഷീദ് വാഴയിൽ, കളത്തിൽ മമ്മുട്ടി, കെ. രവീന്ദ്രൻ, പി.കെ വർഗീസ്, കെ. രാജീവൻ, സി.കെ. റഷീദ്, മാത്യു, റംല ഉസ്മാൻ, ഉസ്മാൻ കൊട്ടാരം, യു.സി അസീസ് ഹാജി എന്നിവർ ആശംസ നേർന്നു. രാവിലെ മുതൽ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ ധനസമാഹരണത്തിന് ദിനേശൻ കാവര, ഷറഫുദ്ദീൻ മാനിയിൽ, പി.എ അബൂബക്കർ, ബിജു കാവാലം, റംല ഉസ്മാൻ, സൈനബ റഹ്മാൻ, ശാന്തമ്മ, ഫൗസിയ ഷാജു, ഹഫ്‌സത്ത് കളത്തിൽ, സീനത്ത് മുസ്തഫ, ഫൗസിയ ബഷീർ, റഹ്മത്ത് ഗഫൂർ, സഫിയ, ആയിഷ മുസ്തഫ, സറീന റിയാസ്, ബുഷ്‌റ ഷമീർ, രഞ്ജിനി. വി.കെ, ഷഹാന എം, ശാഫി മുണ്ടക്കുറ്റി, എന്നിവർ നേതൃത്വം നൽകി. ദിനാചരണ ഭാഗമായി വിളമ്പര ജാഥ, രോഗി ആശ്രിത കുടുംബ സംഗമം എന്നിവയും നടത്തിയിരുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *