വയനാട് മെഡിക്കൽ കോളെജ് ആധുനിക മോർച്ചറിയുടെ നിർമ്മാണ പ്രവർത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി ഒ.ആർ കേളു

Ad

വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മിക്കുന്ന ആധുനിക മോർച്ചറിയുടെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പട്ടികജാതി -പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മന്ത്രിയുടെ അധ്യക്ഷതയിൽ ആശുപത്രിയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായ ആശുപത്രിയുടെ മുൻഭാഗത്തെ പാർക്കിങ് ഏരിയ പൊതുജനങ്ങൾക്ക് പേ പാർക്കിങ് സംവിധാനത്തോടെ തുറന്നു നൽകാൻ യോഗത്തിൽ തീരുമാനിച്ചു. പുതുതായി പണി കഴിപ്പിച്ച മൾട്ടിപർപ്പസ് കെട്ടിടത്തിനാവശ്യമായ പ്രവർത്തികൾ ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് നിർദേശം നൽകി. ആശുപത്രിയിലെത്തുന്ന രോഗികൾ, സന്ദർശകർ എന്നിവർക്കിടയിൽ ജീവനക്കാരുടെ ഭാഗത്തു നിന്നും രോഗീ സൗഹൃദ ഇടപെടലുകൾ ഉറപ്പാക്കാൻ സൂപ്രണ്ടിനെ യോഗം ചുമതലപ്പെടുത്തി.
ആശുപത്രിയിലേക്കും ആശുപത്രിക്കകത്തുമുള്ള റോഡുകളുടെ നവീകരണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ യോഗം നിർദ്ദേശിച്ചു. ആശുപത്രിയിലെ ഉപകരണങ്ങൾക്കുണ്ടാവുന്ന കേടുപാടുകൾ അതിവേഗം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സൂപ്രണ്ടിന് നിർദേശം നൽകി. 2025-26 അക്കാദമിക് വർഷത്തിൽ എംബിബിഎസ് വിദ്യാർത്ഥികൾക്ക് 50 സീറ്റോളം ഉൾപ്പെടുത്തി അക്കാദമിക് ആരംഭിക്കാനുള്ള നടപടികളും യോഗം വിലയിരുത്തി. ഒ.പി ടിക്കറ്റ് നിരക്ക് രണ്ട് രൂപയിൽ നിന്നും അഞ്ച് രൂപയായും അഡ്മിഷൻ നിരക്കുകൾ 20 രൂപയിൽ നിന്നും 30 രൂപയായും നിജപ്പെടുത്താൻ യോഗം തീരുമാനിച്ചു. രോഗികൾ – കൂട്ടിരിപ്പുകാർ – ജീവനക്കാർ എന്നിവരുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകി ചുറ്റുമതിൽ നിർമ്മിക്കാനും, സിസിടിവി, പബ്ലിക് അഡ്രസ്സിങ് സിസ്റ്റം, ഇന്റർകോം സംവിധാനങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. ആശുപത്രി സ്‌കിൽ ലാബിൽ നടന്ന യേഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ഡി.എം.ഒ ഡോ. പി. ദിനീഷ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് വി.പി രാജേഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. മീന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽപങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *