ലഹരി വ്യാപനത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം; എസ്ഡിപിഐ

വാളാട്: വാളാടും പരിസര പ്രദേശങ്ങളിലും അധികരിച്ച് വരുന്ന ലഹരി വസ്തുക്കളുടെ വ്യാപാരത്തിനും,ഉപയോഗത്തിനുമെതിരെ ജാതി,മത,രാഷ്ട്രീയ ഭേദമന്യേ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ പൗര സമൂഹം ജാഗ്രത പാലിച്ചില്ലെങ്കിൽ
വരാൻ പോകുന്നത് വൻ ദുരന്തമായിരിക്കും. ലഹരി വിൽക്കുന്നവർക്കെതിരെയും ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണം ലഹരിയുടെ ദൂഷ്യഫലത്തെ കുറിച്ച് ബോധവാന്മാരായ ഒരു പുതു തലമുറയെ സൃഷ്ടിച്ചെടുക്കാനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാനും, അത്തരം ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരുമായും സഹകരിക്കാൻ തയ്യാറാണെന്നും കമ്മിറ്റി അറിയിച്ചു.
യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് മുനീഫ് അധ്യക്ഷത വഹിച്ചു.ബ്രാഞ്ച് വൈസ് പ്രസിഡന്റ് കെസി.മോയി സ്വാഗതവും ട്രഷറർ ഹാരിസ് സി നന്ദിയും പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *