പുൽപ്പള്ളി മേഖലയിൽ ഭീതി വിതച്ച കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം
പുൽപ്പള്ളി: മേഖലയിൽ ഭീതി വിതച്ച് അഞ്ച് പാവപ്പെട്ട മനുഷ്യരുടെ ജീവനോപാധിയായ ആടുകളെ കൊന്ന കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ആരോപിച്ചു.
കഴിഞ്ഞ പത്തു ദിവസങ്ങളാലേ റെയായി ജനവാസമേഖലയിൽ നാശം വിതയ്ക്കുന്ന കടുവ ജനങ്ങളുടെ സ്വൊര്യ ജീവതം തകർത്തു. കാർഷിക വിളവെടുപ്പ് നടത്താൻ കഴിയുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു. തൊഴിലാളികൾ തൊഴിലിനു പോകാൻ കഴിയാതെ പട്ടിണിയിലായി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പണിയെടുക്കാൻ കഴിയുന്നില്ല.ചുരുക്കത്തിൽ ജനങ്ങൾക്ക് വീടുകളിൽ നിന്നു പുറത്തിറങ്ങാൻ കഴിയുന്നില്ല. വലിയ പ്രയാസങ്ങൾ ജനങ്ങൾ നേരിട്ടു കൊണ്ടിരിക്കുമ്പോഴും
കടുവയെ മയക്കു വെടിവച്ച് പിടിക്കാനോ , തുരത്തുന്നതിനോ
വനം വകുപ്പ് അധികൃതർ തയ്യറാവുന്നില്ല. പത്തു ദിവസമായി വനം വകുപ്പ് അധികൃതർ കള്ളനും പോലീസും കളിക്കുകയാണ്. നിർദ്ധന കർഷകരുടെ
ഏകവരുമാനമാർ ഗ്ഗമായിരുന്ന വളർത്തുമൃഗങ്ങൾക്ക് മതിയായ നഷ്ടപരിഹാരം അടിയന്തരമായി നേരിട്ടു നല്കാൻ സർക്കാർ തയ്യാറാകാത്തതു് മനുഷ്യത്വരഹിതമായ നടപടിയാണ്. പ്രദേശത്ത്
കടുവ ഭീതിയുണ്ടാക്കുന്ന
വിഷയത്തിലും സി.പി.എം. രാഷ്ട്രീയം കളിക്കുകയാണന്ന് കെ.കെ. ഏബ്രഹാം കുറ്റപ്പെടുത്തി. വനം വകുപ്പിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി, സത്വര നടപടിയെടുക്കാൻ അധികൃതരോട് ആവശ്യപ്പെട്ട കോൺഗ്രസ് നേതാക്കളെ തടയാനും, ആക്രമിക്കാനുംസി.പി.എം. മുതിർന്നത് അപഹാസ്യമാണ്. ദുരിതമനുഭവിക്കുന്ന വരുടെ പക്ഷത്ത് നിൽക്കാൻ തയ്യാറാകാതെ, ഭരണാധികാരി കളെ വെള്ളപൂശുന്ന നടപടിയിൽ നിന്നും
പിന്മാറി,
ജനപക്ഷത്ത് നില്ക്കാൻ സി.പി.എം. തയ്യാറാകണം.
കെ.കെ. ഏബ്രഹാം ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾ കാണുക
വയനാട് മെഡിക്കൽ കോളെജ് ആധുനിക മോർച്ചറിയുടെ നിർമ്മാണ പ്രവർത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി ഒ.ആർ കേളു
വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മിക്കുന്ന ആധുനിക മോർച്ചറിയുടെ നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പട്ടികജാതി -പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. മന്ത്രിയുടെ അധ്യക്ഷതയിൽ...
തിരുനാൾ ആഘോഷം പതാക ഉയർത്തി
മേപ്പാടി: സ്വപ്ന ദർശകനായ വിശുദ്ധ യൗസേപ്പിന്റെ തിരുസ്വരൂപം വണങ്ങുന്നതും, ഈശോയുടെ വളർത്ത് പിതാവായ വിശുദ്ധ ഔസേപ്പിന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതവുമായ മേപ്പാടിയിലെ സെന്റ് ജോസഫ് തീർത്ഥാടന കേന്ദ്രത്തിൽ 2025...
എം.ടി. പുസ്തകവനത്തിലെ ഏകാകി – ശ്രീകാന്ത് കോട്ടക്കൽ
കൽപ്പറ്റ: പുസ്തകവനത്തിലെ ഏകാകിയും സാഹിത്യത്തെ ഉപാസിച്ച മനുഷ്യനുമായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് എഴുത്തുകാരനും മാതൃഭൂമി ചീഫ് സബ് എഡിറ്ററുമായ ശ്രീകാന്ത് കോട്ടക്കൽ. കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിൽ നടത്തിയ...
വിവരാവകാശ നിയമം സർക്കാറിലേക്ക് പണം വരുത്താനുള്ള മാർഗമായി ഉദ്യോഗസ്ഥർ കാണരുത്: കമ്മീഷണർ അബ്ദുൾ ഹക്കീം
സർക്കാർ വില്പനയ്ക്ക് വച്ചിരിക്കുന്ന ഏടുകളൊന്നും വിവരാവകാശ ഫീസ് നല്കി വാങ്ങാൻ കഴിയില്ല. എന്നാൽ വിവരാവകാശ നിയമം സർക്കാറിലേക്ക് പണം വരുത്താനുള്ള മാർഗമായി ഉദ്യോഗസ്ഥർ കാണരുതെന്ന് വിവരാവകാശ കമ്മീഷണർ...
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഹാരിസൺ മലയാളത്തിന്റെ നടപടി ജനകീയമായി പ്രതിരോധിക്കും: സിപിഐ എം
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം തടസ്സപ്പെടുത്താനുള്ള ഹാരിസൺ മലയാളം ലിമിറ്റഡിന്റെ നടപടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗൺഷിപ്പിനായി എസ്റ്റേറ്റ്...
പാലിയേറ്റീവ് ദിനാചരണവും ഫ്രീ പാലിയേറ്റീവ് പദ്ധതി വിപുലീകരണ ചടങ്ങും സംഘടിപ്പിച്ചു
കൽപ്പറ്റ: കൂടെ നിൽക്കാം ചേർത്ത് പിടിക്കാം എന്ന പദ്ധതിയുമായി നിർഭയ വയനാട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഫ്രീ പാലിയേറ്റീവ് പദ്ധതി വിപുലീകരണ ചടങ്ങും സംഘടിപ്പിച്ചു,പൊഴുതന പഞ്ചായത്തിലെ...
Average Rating