ദുരിത ബാധിതരുടെ അതിജീവിനത്തിന് പ്രത്യാശ നൽകി സംരംഭകത്വ പരിശീലനം

Ad

മേപ്പാടി: ചൂരൽമല-മുണ്ടക്കൈ ദുരിത ബാധിതരുടെ അതിജീവിനത്തിന് പ്രത്യാശ നൽകി പീപ്പിൾസ് ഫൗണ്ടേഷൻ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്‌കരിച്ച ‘എറൈസ് മേപ്പാടി’ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാങ്കേതിക സഹായത്തോടൊപ്പം തിരഞ്ഞെടുക്കുന്ന സംരംഭകർക്ക് സാമ്പത്തിക പിന്തുണയും പീപ്പിൾസ് ഫൗണ്ടേഷൻ നൽകും. മേപ്പാടി കുന്നമ്പറ്റ ഡാസിൽ മൗണ്ട് റിസോർട്ടിൽ നടന്ന പരിപാടിയിൽ നൂറ്റമ്പതോളം പേർ പങ്കെടുത്തു.

പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ നൗഷാദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. തൊഴിൽ രംഗത്തെ വൈവിധ്യമാർന്ന സാധ്യതകളെ കുറിച്ച് കോർപ്പറേറ്റ് ട്രെയിനർ വിപിൻ രാജ്, സുഗന്ധദ്രവ്യങ്ങളുടെ വിപണന സാധ്യതകളെ കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് സെന്റർ ബിസിനസ് മാനേജർ റസാഖ് ചെറുവനശ്ശേരി, സർക്കാരിന്റെ വ്യവസായ-വാണിജ്യ വകുപ്പിന്റെ പദ്ധതികളെ കുറിച്ച് ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ശിബ, പീപ്പിൾസ് ഫൗണ്ടേഷന്റെ സംരഭകത്വ സംവിധാനങ്ങളെ കുറിച്ച് പ്രൊജക്ട് ഡയറക്ടർ ഡോ. നിഷാദ് വി.എം എന്നിവർ സംസാരിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി അയ്യൂബ് തിരൂർ, ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ പ്രസിഡൻ്റ് ടി.പി യൂനസ്, പീപ്പിൾസ് ഫൗണ്ടേഷൻ വയനാട് ജില്ലാ കോഡിനേറ്റർ സി.കെ ഷമീർ എന്നിവർ സംബന്ധിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്ട് ഡയറക്ടർ സുഹൈർ ടി കെ, പ്രോജക്ട് കോഓർഡിനേറ്റർ മുഹ്‌സിൻ മുഷ്തക്ക് ,ജൗഹർ എന്നിവർ നേതൃത്വം നൽകി

Ad
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *