ജയശ്രീ വിദ്യാലയങ്ങൾക്ക് ഒയിസ്ക ഗ്രീൻ ക്യാമ്പസ് അവാർഡ് സമ്മാനിച്ചു

പുൽപ്പള്ളി : മികച്ച പാരിസ്ഥിതിക പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ഓയിസ്ക ഗ്രീൻ ക്യാമ്പസ് അവാർഡ് പുൽപ്പള്ളി ജയശ്രീ വിദ്യാലയ സമുച്ചയത്തിന് ബത്തേരി രൂപത ബിഷപ്പ് റവ. ഡോക്ടർ ജോസഫ് മാർ തോമസ് സമ്മാനിച്ചു. കഴിഞ്ഞ ഒരു വർഷക്കാലം ജയശ്രീ ഹയർസെക്കൻഡറി സ്കൂൾ, ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ്, സി.കെ രാഘവൻ മെമ്മോറിയൽ ഐടിഐ, സി കെ രാഘവൻ മെമ്മോറിയൽ ബിഎഡ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ മുൻനിർത്തിയും, മൂന്നു പതിറ്റാണ്ട് കാലമായി തുടർന്നുവരുന്ന പരിസ്ഥിതി പ്രവർത്തനങ്ങളെ പരിഗണിച്ചുമാണ് ജയശ്രീ വിദ്യാലയ സാമൂച്ചയത്തിന് ഒയിസ്ക ഇന്റർനാഷണൽ സുൽത്താൻബത്തേരി ചാപ്റ്റർ ഗ്രീൻ ക്യാമ്പസ് അവാർഡ് നൽകിയത്. പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള പിന്തുണയായി ജയശ്രീ ക്യാമ്പസിൽ ഒയിസ്ക ബത്തേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഔഷധത്തോട്ടം ഉണ്ടാക്കും.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്ന അഡ്വക്കേറ്റ് വി വേണുഗോപാലിന്റെ അനുസ്മരണദിനത്തിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയവരെയും ആദരിച്ചു . മികച്ച യുവകർഷകനുള്ള അഡ്വ. വേണുഗോപാൽ പുരസ്‌കാരം അജി തോമസിനും, ഗുരുശ്രേഷ്ഠ പുരസ്കാരം അധ്യാപകൻ ധനേഷ് കുമാറിനും, ഔഷധസസ്യോദ്യാന പുരസ്കാരം ബത്തേരിസെൻ്റ് മേരിസ് സ്കൂളിനും സമ്മാനിച്ചു . ഓയിസ്ക ബത്തേരി ചാപ്റ്റർ പ്രസിഡൻറ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വിനയകുമാർ അഴിപ്പുറത്ത് ഡോ. പ്രൊഫ. തോമസ് തേവര അജി തോമസ് പ്രൊഫ. എ.വി.തര്യത്ത്, ഷൈൻ പി ദേവസ്യ പി ആർ സുരേഷ് പി ബി ഹരിദാസ് എന്നിവർ സംസാരിച്ചു.

ഫോട്ടോ മികച്ച പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഓയിസ്ക ഗ്രീൻ ക്യാമ്പസ് അവാർഡ് പുൽപ്പള്ളി ജയശ്രീ വിദ്യാലയ സമുച്ചയത്തിന് ബത്തേരി രൂപത ബിഷപ്പ് റവ. ഡോക്ടർ ജോസഫ് മാർ തോമസ് സമ്മാനിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *