കട്ടയാട് സുബുലുസ്സലാം മദ്റസ ശിലാസ്ഥാപന പൊതു സമ്മേളനം സമസ്ത പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം നിർവ്വഹിക്കുന്നു

തരുവണ: മത വിരുദ്ധമല്ലാത്തതും നവീകരണത്തിന് അനിവാര്യവുമായ സാങ്കേതിക സംവിധാനങ്ങളെ ഉപയോഗിച്ച് മുന്നോട്ട് പോവുമ്പോൾ തന്നെ പഴമയുടെ നന്മയെ തള്ളിക്കളയരുതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കട്ടയാട് സുബുലുസ്സലാം മദ്റസ പുനരുദ്ധാരണ ശീലസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്റസ പോലുള്ള സ്ഥാപനങ്ങളും അധ്യാപകരും ധാർമികത നഷ്ടമാവാതെ പുതുമകളെ സ്വീകരിക്കാനാണ് താല്പര്യം കാണിക്കേണ്ടതെന്നും നവീകരണത്തിന്റെ പേരിൽ ധാർമികതയെ അന്യം നിർത്തിയാൽ ഗുരുതര സാമൂഹിക പശ്ചാത്തലം ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജില്ലാ പ്രസിഡന്റ് കെ. ടി ഹംസ മുസ്‌ലിയാർ, കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ. കെ. ഡി ആലി ഹാജി അധ്യക്ഷനായി. സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി കെ. സി മമ്മൂട്ടി മുസ്‌ലിയാർ, ഷൌക്കത്തലി മൗലവി, മമ്മൂട്ടി നിസാമി തരുവണ,റഹ്മാൻ ദാരിമി, ഉസ്മാൻ ഫൈസി, മുഹ് യദ്ധീൻ കുട്ടി യമാനി,മുഹമ്മദ്‌ റഹ്‌മാനി തരുവണ,കുഞ്ഞമ്മദ് ദാരിമി, നൗഫൽ ഫൈസി, ശരീഫ് ഫൈസി, നാസർ മൗലവി,ബഷീർ മൗലവി,അസീസ് മുസ്‌ലിയാർ, മോയി ദാരിമി, നിയാസ് റഹ്‌മാനി തരുവണ സംബന്ധിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ കെ. പി റഫീഖ് സ്വാഗതവും ട്രഷറർ മജീദ് മഞ്ചേരി നന്ദിയും പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *