കടുവയെ ഉടൻ മയക്കു വെടിവച്ചു പിടിക്കണം: മാജുഷ് മാത്യുസ്

പുൽപള്ളി: അമരക്കുനി, ദേവർഗദ്ദ പ്രദേശങ്ങളിലിറങ്ങിയ കടുവയെ ഉടൻ മയക്ക് വെടിവച്ച് പിടി കൂടണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജൂഷ് മാത്യൂസ് ആവശ്യപ്പെട്ടു.
ഒരാഴ്ചയായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും മൂന്നിലധികം വളർത്തുമൃഗങ്ങളെ കൊന്നിട്ടും ഫലപ്രദമായ രീതിയിൽ കടുവയെ പിടികൂടുന്നതിനു വനം വകുപ്പിന്റെ ഭാഗത്തു നിന്നു നടപടികൾ ഉണ്ടാവുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കടുവയെ ഉടൻ പിടികൂടണമെന്നും, നഷ്ടപ്പെട്ട വളർത്തുമൃഗങ്ങളുടെ നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്നും ആവശ്യപ്പെട്ടു നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് പുൽപള്ളി റെയ്ഞ്ച് ഓഫിസിലേക്കുമാർച്ച് നടത്താൻ കർഷക കോൺഗ്രസ് വയനാട് ജില്ല കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എം ബെന്നി അധ്യക്ഷത വഹിച്ചു. കെ,കെ അബ്രാഹം, ഇ എ ശങ്കരൻ, വി ടി തോമസ്, എ. പി വിൻസെന്റ്, കെ എം കുര്യക്കോസ്, എം.എ. പൗലോസ്, ദേവസ്യ ചെള്ളമഠത്തിൽ, ഇ ജെ ഷാജി, മെയ്തു എടവക, സി പി ജോയി, കെ സി ജേക്കബ്, ടി കെ തോമസ്, അന്റെണി ചോലിക്കര, സിജു പൗലോസ്, മനോജ് വിജയൻ തോപ്രാംകുടി കടുപ്പിൽ തുടങ്ങിയവർ സംസാരിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *