വീട് പൊളിച്ച് മോഷണം: സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ
പനമരം: പനമരം കുണ്ടാല സ്വദേശി സിദ്ധിഖ് നെട്ടേരി എന്നയാളുടെ വീടിൻ്റെ ഡോർ പൊളിച്ച് വീട്ടിൽ കയറി സ്വർണവും പണവും കളവ് ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്പാടിത്തറ സ്വദേശിയും സംസ്ഥാനത്ത് നിരവധി കളവ് കേസുകളിൽ പ്രതിയുമായ ഇജിലാൽ ആണ് പിടിയിലായത്. സംഭവ സമയം സിദ്ധിക്കും കുടുംബവും വീട്ടിൽ ഉണ്ടൊയിരുന്നില്ല. മലപ്പുറത്ത് പോയതായിരുന്നു. സംഭവം അറിഞ്ഞ ഉടനെ പനമരം സബ് ഇൻഇൻസ്പെക്ടർ റസാഖ് എം കെ യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിൽ എസ് സി പി ഒ മാരായ അനൂപ്, മോഹൻദാസ് ജിൻസ്, സി പി ഒ മാരായ അജീഷ്, വിനായകൻ’ ഇബ്രാഹിംകുട്ടി എന്നിവരും ഉണ്ടായിരുന്നു.
കൂടുതൽ വാർത്തകൾ കാണുക
കട്ടയാട് സുബുലുസ്സലാം മദ്റസ ശിലാസ്ഥാപന പൊതു സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം നിർവ്വഹിക്കുന്നു
തരുവണ: മത വിരുദ്ധമല്ലാത്തതും നവീകരണത്തിന് അനിവാര്യവുമായ സാങ്കേതിക സംവിധാനങ്ങളെ ഉപയോഗിച്ച് മുന്നോട്ട് പോവുമ്പോൾ തന്നെ പഴമയുടെ നന്മയെ തള്ളിക്കളയരുതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ...
ധന്യം വയോധികം: പ്രഥമ വയോധിക സമ്മേളനം 16-ന് കൽപ്പറ്റയിൽ
കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്സും കെ ജെ ആശുപത്രിയും ചേർന്ന് സംഘടിപ്പിക്കുന്ന `ധന്യം വയോധികം ' വയോധിക സമ്മേളനം ജനുവരി 16 നു നടക്കും ....
കുട്ടിത്താരങ്ങളെ വാർത്തെടുക്കാൻ പ്രൈമറി ചാമ്പ്സുമായി ട്രന്റ്സ് സ്പോർട്സ് എഫ്.സി
കൽപ്പറ്റ: കുട്ടിത്താരങ്ങളെ വാർത്തെടുക്കാൻ പ്രൈമറി ചാമ്പ്സുമായി ട്രന്റ്സ് സ്പോർട്സ് എഫ്.സി. ജില്ലയിലെ പ്രൈമറി സ്കൂളിലെ കുട്ടികൾക്കായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കുട്ടികളിൽ ഫുട്ബോൾ ഇഷ്ടം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ...
സുമനസ്സുകളുടെ സഹായം തേടുന്നു
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 18-ാം വാർഡ് ആലൂർകുന്ന് താമസിക്കുന്ന കൂലിപ്പണി ചെയ്തു നിത്യവൃത്തി നടത്തുന്ന മാനിക്കാട് ലക്ഷ്മണന്റയും പ്രസനയുടെയും മകളാണ് ലിമിഷ (23). ലിമിഷ ഇപ്പോൾ...
കൽപ്പറ്റ ചുഴലിയിൽ വീണ്ടും കടുവയുടെ ആക്രമണം
കൽപ്പറ്റ :കൽപ്പറ്റ ചുഴലിയിൽ വീണ്ടും കടുവയുടെ ആക്രമണം മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. മാട്ടുമൽ മൊയ്തീൻ്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. തുടർച്ചയായി വളർത്തുമൃഗങ്ങൾക്കുനേരെ വന്യമൃഗ ആക്രമണമുണ്ടായതോടെ...
വയനാട് ഉരുൾപ്പൊട്ടൽ; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ബന്ധുക്കൾക്ക് ധനസഹായം നൽകാൻ നടപടി തുടങ്ങി
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ കാണാതായവരെ മരിച്ചവരെ കണക്കാക്കും. കാണാതായവരുടെ പട്ടിക തയാറാക്കാൻ സമിതികൾ രൂപീകരിച്ചു. സംസ്ഥാന തലത്തിലുള്ള പരിശോധനക്ക് ശേഷം തൊട്ടടുത്ത ബന്ധുക്കൾക്ക് സഹായം അനുവദിക്കും. പ്രാദേശിക തലത്തിലും...
Average Rating