സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവാകും-പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

Ad

കൽപറ്റ:  അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ നേതൃത്വം നൽകുന്ന 2024-25 സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ  ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  നിർവഹിച്ചു.
വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രതിപക്ഷ നേതാവ്
യുവൽ നോഹ് ഹരാരിയുടെ ഹോമോ സാപ്പിയൻസ്  മുതൽ ഹ്യൂമൻ ഇന്റിലിജൻസിനെ  വെല്ലുവിളിയാകുന്ന ആർട്ടിഫിഷ്യൽ ഇൻലിജെൻസിൻ്റെ കാലഘട്ടം വരെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി . സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി കൽപ്പറ്റ നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ  മാതൃകപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുവാൻ ആവശ്യമായ പദ്ധതികൾ സ്പാർക്കിനു കീഴിൽ നടപ്പിലാക്കി വരുന്നുവെന്ന് എംഎൽഎ പറഞ്ഞു.
വിദ്യാർഥികളും , വിവിധ സ്കൂളുകളിലെ പ്രധാനധ്യാപകരും പങ്കെടുത്ത  ചടങ്ങിൽ കൽപ്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വ. ടി.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ ടി.ജെ ഐസക് ,െസഫർ ഫ്യൂച്ചർ അക്കാദമി സി ഇഒ പി സുരേഷ് കുമാർ, ട്രിപ്പിൾ ഐ ഫാക്കലറ്റി സി എ അരവിന്ദ് എന്നിവർ സംസാരിച്ചു.
വി ക്യാൻ  സോഷ്യൽ ഇന്നൊവേറ്റഴ്സ് സി ഇ ഒ  അഖിൽ കുര്യൻ  പദ്ധതി വിശദ്ധീകരണം നടത്തി.
ജി വി എച്ച് എസ് എസ് പ്രിൻസിപ്പൽ നന്ദി പ്രകാശനം നടത്തി . വി ക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് എച്ച് ആർ ഷാർജറ്റ് , പ്രൊജക്ട് കോർഡിനേറ്റർ അപർണ്ണ ജോസ് എന്നിവർ സാന്നിധ്യം അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *