മുണ്ടക്കൈ ദുരന്തബാധിതരോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണന ക്രൂര നടപടി: വി ഡി സതീശൻ

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായ കുടുംബങ്ങളോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണന നിഷ്ഠൂരവും അപലപനീയവും ആണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മുണ്ടക്കൈ ദുരന്ത ബാധിതർക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വയനാട് ജില്ലാ കലക്ടറേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുനരധിവാസത്തിനുള്ള സ്ഥലം ഏറ്റെടുക്കൽ പോലും വ്യവഹാരങ്ങൾ നടത്തുന്നതിനുള്ള മാർഗം എന്നതിലപ്പുറം പ്രായോഗിക തലത്തിലേക്ക് എത്തുന്നില്ല. ദുരന്തബാധിതരുടെ കൃത്യമായ കണക്ക് എടുക്കുന്നതിൽ പോലും സർക്കാർ പരാജയമായി മാറിയിരിക്കുന്നു. കണക്കുകളിലെല്ലാം അവ്യക്തത തുടരുകയാണ്.അവർക്കുള്ള സ്ഥലം നൽകുന്നതിൽ പോലും ഒരു മാനദണ്ഡം നിശ്ചയിക്കാൻ കഴിയുന്നില്ല. സ്ഥലം നൽകുന്നതിനുള്ള തീരുമാനത്തിൽ പലർക്കും പല മാനദണ്ഡങ്ങളാണ് പാലിക്കുന്നത്. വീട് നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തുക കണക്കാക്കുന്നതും ഒരു പഠനവും ഇല്ലാതെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ അധ്യക്ഷനായിരുന്നു. അഡ്വ: ടി .സിദ്ധിഖ് എംഎൽഎ, പി. പി. ആലി, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി,സംഷാദ് മരക്കാർ, ബി. സുരേഷ് ബാബു,ടി. എ. റെജി, മനോജ് എടാനി, സി. ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, സി. പി .വർഗീസ്, എം. എ. ജോസഫ്,ഒ. വി. അപ്പച്ചൻ, നജീബ് കരണി, എം.ജി. ബിജു, പോൾസൺ കൂവയ്ക്കൽ,അരുൺ ദേവ്, അമൽ ജോയ്, പി.എൻ. ശിവൻ,ഗിരീഷ് കൽപ്പറ്റ,ജ്യോതിഷ് കുമാർ, മോഹൻദാസ് കോട്ടക്കൊല്ലി, കെ. കെ. രാജേന്ദ്രൻ, കെ. എം. ഷി നോജ്, ജിനി തോമസ്,ആർ .ഉണ്ണികൃഷ്ണൻ, നജീബ് പിണങ്ങോട്, ഹർഷൽ കോന്നാടൻ, സി. എ .ഗോപി, ശ്രീനിവാസൻ തൊവരിമല, കെ.എം. വർഗീസ്, കെ. യു. മാനു, രാധ രാമസ്വാമി, ആയിഷ പള്ളിയാൽ തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *