ദേശീയ യുവജന ദിനാചരണം നടത്തി
വെള്ളമുണ്ട: സംസ്ഥാന യുവജന ബോർഡ് വയനാട് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. വെള്ളമുണ്ട വിജ്ഞാന ലൈബ്രറിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം പി. എം ഷബീറലി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് കെ കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വിവേകാനന്ദ ദർശനങ്ങളുടെ വർത്തമാനകാല പ്രസക്തി എന്ന വിഷയത്തിൽ എം സഹദേവൻ മാസ്റ്റർ സെമിനാർ അവതരിപ്പിച്ചു.സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ നെഹനാ നാസറിനെ പരിപാടിയിൽ ആദരിച്ചു. അഷ്റഫ് ഇലാഹിക്കൽ, ഉമർ പുത്തൂർ, ശുഹൈബ് സിവി, ആൽബിൻ , മജീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. യൂത്ത് കോഡിനേറ്റർ കെ അഷ്റഫ് സ്വാഗതവും വിജിത്ത് വികെ നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
മുണ്ടക്കൈ ദുരന്തബാധിതരോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണന ക്രൂര നടപടി: വി ഡി സതീശൻ
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായ കുടുംബങ്ങളോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണന നിഷ്ഠൂരവും അപലപനീയവും ആണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മുണ്ടക്കൈ...
പുകസ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു
കൽപറ്റ: പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു. എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന ശിൽപശാല പുകസ ജില്ലാ പ്രസിഡന്റ്...
അറിവാണ് ആയുധം, സ്പന്ദനം ക്വിസ് 2025~ ലക്ഷം രൂപയുടെ സമ്മാനം
മാനന്തവാടി: കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റി വയനാട് ജില്ലയിലെ ഹൈസ്കൂൾ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി 26-01-2025 തിയതി ഉച്ചക്ക് 2 മണി മുതൽ മാനന്തവാടി മേരി മാതാ...
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുട്ടിൽ, കുട്ടമംഗലം, അഭയം വീട്ടിൽ മിൻഹാജ് ബാസിം(24)നെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ മീനങ്ങാടി 54-ൽ നിന്നാണ് 0.42...
എൻ.എം. വിജയന്റെ ആത്മഹത്യ. ഐ സി ബാലകൃഷ്ണൻ രാജി വെക്കണം- എ. യൂസുഫ്
കൽപ്പറ്റ: ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ രാജി വെക്കണമെന്ന് എസ്ഡി പിഐ വയനാട്...
സൈബർ കുറ്റകൃത്യങ്ങൾ; ബോധവത്കര സെമിനാർ നടത്തി
പൊഴുതന: പൊതു വിദ്യാഭ്യാസ വകുപ്പ് ഗോത്രവർഗ്ഗ തോട്ടം മേഖലയിലെ കുട്ടികളുടെ പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി അച്ചൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സൈബർ കുറ്റകൃത്യങ്ങൾ...
Average Rating