എൻ.എം. വിജയന്റെ ആത്മഹത്യ. ഐ സി ബാലകൃഷ്ണൻ രാജി വെക്കണം- എ. യൂസുഫ്

കൽപ്പറ്റ: ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ രാജി വെക്കണമെന്ന് എസ്ഡി പിഐ വയനാട് ജില്ലാ പ്രസിഡന്റ് എ യൂസുഫ്. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ നടക്കുന്ന വൻ അഴിമതികളുടെ കഥകളാണ് ഈ മരണത്തിനു പിന്നാലെ പുറത്ത് വരുന്നത്. സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരസ്പര സഹകരണത്തോടെ നടത്തുന്ന ഈ അഴിമതികൾ പുറത്ത് കൊണ്ട് വരാൻ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണം. പ്രതിചേർക്കപ്പെട്ടയുടൻ കർണാടകയിലേക്ക് പോയ എംഎൽഎ ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. തൽസ്ഥാനത്തു തുടർന്ന് കൊണ്ട് നടത്തുന്ന അന്വേഷണം പ്രഹസനമാണ്. ലക്ഷങ്ങൾ കൈക്കൂലിയായി നൽകിയ പലരും ജോലി നഷ്ടമാകുമെന്ന ഭയത്താൽ തുറന്നു പറയാൻ തയാറാവുന്നില്ല. കൃത്യമായ അന്വേഷണത്തിലൂടെ ഇനിയും അഴിമതികൾ നടക്കാതിരിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *