മേപ്പാടി സെന്റ്‌ജോസഫ്സ് തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷം ജനുവരി 15 മുതൽ

മേപ്പാടി: ആദ്യകാലകുടിയേറ്റക്കാരുടെ ആശാകേന്ദ്രവും അഭയവും ശക്തിസ്രോതസ്സും, വയനാട്ടിലെ മൂന്നാമത്തെ കത്തോലിക്കാ ദേവാലയവും, മഹാ ജൂബിലി പ്രമാണിച്ച് ദണ്ഡവിമോചനം ലഭിക്കുന്ന തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത മൂപ്പനാട് സെന്റ്‌ ജോസഫ്സ് തീർത്ഥാടന കേന്ദ്രത്തിൽ 15/01/2025 മുതൽ 29/01/2025വരെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കും. 15- ന് വൈകുന്നേരം 5മണിക്ക് റവ. ഡോ. സണ്ണി. പി. എബ്രഹാം പുതിയ കൊടിമരത്തിന്റെ വെഞ്ചരിപ്പും, കോടിയേറ്റവും നടത്തും. തുടർന്ന് ജപമാല, തമിഴ് ഭാഷയിൽ ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം, നേർച്ച ഭക്ഷണം. തുടർന്നുള്ള ദിവസങ്ങളിലും വൈകുന്നേരം 5 മണിക്കുള്ള തിരുകർമ്മങ്ങൾക്ക് ശേഷം നേർച്ച ഭക്ഷണവും എല്ലാ ദിവസവും ഉണ്ടായിരിക്കും. 19 ന് ( ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് മംഗലാപുരം രൂപതാധ്യക്ഷൻ അഭിവന്ദ്യ പീറ്റർ പോൾ സൽ‍ദാന പിതാവിന് സ്വീകരണം. തുടർന്ന് ജപമാല, കൊങ്ങിണി ഭാഷയിൽ ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം, നേർച്ച ഭക്ഷണം. 24 ആം തിയതി സുറിയാനി റീത്തിൽ ദിവ്യബലി അർപ്പിക്കപ്പെടുന്നു.
ജനുവരി 25 ശനിയാഴ്ച പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ. ദിവ്യബലിക്ക് പ്രധാന കാർമ്മികത്വം വഹിക്കുന്നത് കോഴിക്കോട് രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജെൻസൺ പുത്തൻ വീട്ടിൽ ആണ്. നേർച്ചഭക്ഷണത്തിനു ശേഷം “കലാസന്ധ്യ”.

പ്രധാന തിരുനാൾ ദിനമായ 26ന് രാവിലെ 8 മണിക്ക് പാരമ്പര്യമായി നടത്തി വരുന്ന അരപ്പറ്റ, ലക്കിഹിൽ ഭാഗങ്ങളിൽ നിന്നും ദേവാലയത്തിലേക്കുള്ള പ്രദക്ഷിണം. 10 മണിക്ക് അഭിവന്ദ്യ പിതാവ് കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കലിന് സ്വീകരണം. പിതാവിന്റെ പ്രധാന കാർമ്മികത്വത്തിലുള്ള സമൂഹബലി, നേർച്ച ഭക്ഷണം. വൈകുന്നേരം 5 മണിക്ക് ജപമാല, ദിവ്യബലി, നൊവേന തുടർന്ന് ദീപാലംകൃതമായ നഗര പ്രദക്ഷിണം. തുടർന്നുള്ള ദിവസങ്ങളിലും ജപമാല, ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം ഉണ്ടായിരിക്കും. 29ന് വൈകുന്നേരം കൊടിയിറക്കുന്നതോടെ തിരുനാൾ സമാപ്പിക്കും

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *