ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപ്പന: രാത്രി ഷെഡ് വളഞ്ഞ് മൂന്ന് യുവാക്കളെ പിടികൂടി
മീനങ്ങാടി: ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപ്പന നടത്തുമ്പോൾ മൂന്ന് യുവാക്കളെ ഷെഡ് വളഞ്ഞ് പിടികൂടി മീനങ്ങാടി പോലീസ്. വിൽപന നടത്താൻ ശ്രമിച്ച മീനങ്ങാടി, പുഴംകുനി, പുത്തൻപുരക്കൽ വീട്ടിൽ, ജിത്തു പി സുകുമാരൻ(29), വാങ്ങാൻ ശ്രമിച്ച പുറക്കാടി, പുഴംകുനി, ശ്രീനിലയം വീട്ടിൽ എ.കെ. ശ്രീജിത്ത്(34), പള്ളിക്കുന്ന്, ശ്രീഭവൻ, ഡി.എസ്. ശ്രീജിത്ത്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 0.54 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ടാറ്റു ഷെഡിൽ ലഹരി വില്പനയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. പരിസരം വളഞ്ഞ് നിരീക്ഷിച്ച ശേഷം ലഹരി വിൽപ്പന ആണെന്ന് ഉറപ്പാക്കിയ ശേഷം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.മീനങ്ങാടി എസ്.ഐ അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.
കൂടുതൽ വാർത്തകൾ കാണുക
വീട് കത്തിനശിച്ചു
ചീരാൽ കൊഴുവണ ആലിങ്കൽ ജോർജിന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. ഇന്ന് രാത്രി 7 മണിയോടെ യാണ് വീടിനു തീ പടർന്നത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം...
എൻഎസ്എസ് വോളണ്ടിയർക്കുള്ള അവാർഡുകൾ ഏറ്റുവാങ്ങി
കൽപ്പറ്റ: സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്എസ് വോളണ്ടിയർക്കുള്ള അവാർഡ് വടുവൻചാൽ സ്കൂളിലെ മുഹമ്മദ് ഫിനാസ് കൊല്ലത്തു നടന്ന ചടങ്ങിൽ വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയിൽനിന്നു ഏറ്റുവാങ്ങി. ജില്ലയിലെ...
തിരുക്കച്ച സ്ഥാപിച്ച രാജ്യത്തെ ആദ്യ ദേവാലയമായി അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി
അമ്പലവയൽ: യേശുവിന്റെ പീഡാനുഭവത്തിനും കുരിശു മരണത്തിനും പുനരുദ്ധാരണത്തിനും സാക്ഷ്യമായെന്നു വിശ്വസിക്കപ്പെടുന്ന തിരുവസ്ത്രത്തിന്റെ തനിപ്പകർപ്പ് അമ്പലവയൽ സെയ്റ്റ് മാർട്ടിൻ പള്ളിയിൽ എത്തിച്ചു. യേശു ക്രിസ്തുവിനെ കുരിശിൽനിന്നിറക്കിയപ്പോൾ ദേഹത്ത് പുതപ്പിച്ച...
കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റ: ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിൻ്റെ സാമൂഹ്യ തലം ഉറക്കുന്ന വിധത്തിൽ...
ദുരന്തങ്ങളിൽ നിന്ന് പാഠമുൾകൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവം: കാന്തപുരം
കൽപ്പറ്റ: ദുരന്തങ്ങളിൽ നിന്ന് പാഠമുൾകൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം...
വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
മേപ്പാടി: ചൂരൽമല ദുരന്തഭൂമിയിൽ നിന്ന് തിനപുരം അമ്പലക്കുന്ന് എസ്.സി. കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ദുരന്ത ബാധിത കുടുംബത്തിലെ ഡിഗ്രി വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ്,ഉഷ...
Average Rating