തുല്യതാ പഠിതാക്കളുടെ ബിരുദ പഠനത്തിന് നൂതന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

കൽപ്പറ്റ: തുല്യതാ പഠിതാക്കളുടെ ബിരുദ പഠനത്തിന് മാതൃകാപരമായ നൂതന പദ്ധതിയുമായി വയനാട് ജില്ലാ പഞ്ചായത്ത്. ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കൾക്ക് ഡിഗ്രി പഠനത്തിന് അവസരമൊരുക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ഹയർ സെക്കൻഡറി തുല്യതാ പഠനം പൂർത്തിയാക്കിയ പഠിതാക്കൾക്ക് ബിരുദ പഠനം ഒരുക്കുകയും വർഷത്തിൽ 100 പേർക്ക് ബിരുദ പഠനത്തിന് അവസരം ഒരുക്കുകയാണ് ജില്ലാ പഞ്ചായത്തിൻ്റെ ലക്ഷ്യമെന്ന് പ്രസിഡൻ്റ് അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് ഇത്തരം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്
സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കൾക്കാണ് ബിരുദ പഠനത്തിന് പുത്തൻ സാധ്യത ഒരുങ്ങുന്നത്. ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഠനാവസരം വീണ്ടെടുത്ത് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സ് വിജയിച്ച പഠിതാക്കൾക്ക് സാമ്പത്തികമില്ലാത്തതിനാൽ പഠനം നിർത്തരുതെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകൾക്ക് രജിസ്റ്റർ ചെയ്യുന്ന ജനറൽ പഠിതാക്കൾക്ക് 50 ശതമാനം ഫീസും പട്ടികജാതി വിഭാഗക്കാർക്ക് 75 ശതമാനം ഫീസും പട്ടികവർഗ പഠിതാക്കൾക്ക് 100 ശതമാനം ഫീസും ജില്ലാ പഞ്ചായത്ത് യൂണിവേഴ്‌സിറ്റിക്ക് അടയ്ക്കും. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി യുമായി ചേർന്ന് ഓൺലൈൻ, ഓഫ് ലൈൻ ക്ലാസുകൾ നൽകും. ഇടവേളകളിൽ പ്രമുഖ വ്യക്തികളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീത വിജയൻ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ബെന്നി ജോസഫ്, ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അസി. പ്രൊഫസർമാരായ ഡോ. എ.സി നിസാർ, ഡോ. അഹമ്മദ്‌ സിറാജുദ്ദീൻ, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി. പ്രശാന്ത്കുമാർ, പി.വി ജാഫർ എന്നിവർ സംസാരിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *