ശുചീകരണ തൊഴിലാളികൾക്ക് ആനുകൂല്യവും സൗകര്യങ്ങളും ഉറപ്പാക്കണം

കൽപ്പറ്റ: ജില്ലയിലെ നഗരസഭകളിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് സഫായി കർമചാരി ദേശീയ കമ്മിഷൻ ചെയർമാൻ എം. വെങ്കിടേശൻ. കലക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന ശുചീകരണ തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മിഷൻ ചെയർമാൻ. നമസ്തേ രജിസ്ട്രേഷൻ, മാനുവൽ സ്‌കാവഞ്ചേഴ്സ് സർവേ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. തൊഴിലാളികളുടെ സുരക്ഷ, വേതനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഉദ്യോഗസ്ഥർ കൃത്യമായി പരിശോധനകൾ നടത്തണമെന്ന് ചെയർമാൻ നിർദേശിച്ചു. ശുചീകരണ തൊഴിലാളികളുടെ ക്ഷേമം, അനുബന്ധ ആവശ്യങ്ങൾ പരിശോധിക്കാൻ തൊഴിൽ വകുപ്പ് അധികൃതർക്ക് കമ്മിഷൻ കർശന നിർദേശം നൽകി. തൊഴിലാളികൾക്കു നേരെ അനാസ്ഥ കാണിക്കുന്ന ഉദ്യോഗസ്ഥർക്ക് നോട്ടിസ് നൽകാനും തൊഴിൽ വകുപ്പിനോട് കമ്മിഷൻ ആവശ്യപ്പെട്ടു. ശുചീകരണ മേഖലയിൽ തൊഴിൽ ചെയ്യുന്ന വനിതാ ജീവനക്കാർക്ക് വസ്ത്ര-ശുചിമുറി സൗകര്യം നിർബന്ധമായും ഉറപ്പാക്കണം. തൊഴിലാളികൾക്കാവശ്യമായ സുരക്ഷാ ക്രമീകരണം, പരിശീലനം ഉറപ്പാക്കണം. കണ്ടിജൻസി വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിൽ നിന്ന് ഇപിഎഫ് തുക ഈടാക്കാൻ നഗരസഭാ സെക്രട്ടറിമാർക്ക് കമ്മിഷൻ ചെയർമാൻ നിർദേശം നൽകി. ചെയർമാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപേഷ് ബസുമതാരി, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർ കെ.വിമൽരാജ്, ജില്ലാ പട്ടികജാതി ഓഫിസർ ശ്രീകുമാർ, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കെ. റഹിം ഫൈസൽ, നഗരസഭാ ചെയർമാന്മാർ, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, നഗര സഭാ ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *