ക്ഷയരോഗ മുക്ത കേരളത്തിനായി വിദ്യാർഥികളും യുവ സമൂഹവും കൈകോർക്കണം; മന്ത്രി ഒ.ആർ കേളു

മാനന്തവാടി: ക്ഷയരോഗ മുക്ത ജില്ലയ്ക്കും കേരളത്തിനുമായി വിദ്യാർഥികളും യുവ സമൂഹവും കൈകോർക്കണമെന്ന് പട്ടികജാതി -പട്ടിക വർഗ -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് 100 ദിന ക്ഷയരോഗ നിർമ്മാർജന കർമ പരിപാടിയുടെ ഭാഗമായി നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷൽ സ്കൂളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം ‘ ക്യാമ്പയിൻ – സ്ക്രീനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക- ജനകീയ പങ്കാളിത്തത്തോടെയും ക്ഷയരോഗ മുക്ത ജില്ലയെന്ന ലക്ഷ്യം കൈവരിക്കാൻ വയനാടിന് സാധിക്കും. വ്യക്തി- പരസര ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു. ക്ഷയരോഗ മുക്ത വയനാട് എന്ന വിഷയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിലും ക്ഷയരോഗ ബോധവൽക്കരണ ക്വിസ് മത്സരത്തിലും വിജയികളായവർക്ക് മന്ത്രി സമ്മാനം വിതരണം ചെയ്തു.
എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ് കുട്ടി ക്ഷയ രോഗ മുക്ത കേരള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ക്ഷയരോഗ ബോധവൽക്കരണത്തോടനുബന്ധിച്ച് വിദ്യാർഥികൾ തയാറാക്കിയ ചിത്രപ്രദർശനം, മജീഷ്യൻ രാജീവ് മേമുണ്ടയുടെ ബോധവൽക്കരണ മാജിക് ഷോയും ക്യാമ്പസിൽ നടന്നു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ
എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ശിഹാബ് അയാത്ത്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി ദിനീഷ്, ജില്ലാ ടിബി ഓഫിസർ ഡോ. പ്രിയസേനൻ, വാർഡ് അംഗം സുമിത്ര ബാബു, എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ പുഷ്പ, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ ഹംസ ഇസ്മാലി, ഡപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ കെ.എം മുസ്തഫ, സ്കൂൾ പ്രിൻസിപ്പൽ എ. സ്വർഗിണി, പ്രധാനാധ്യാപകൻ എൻ. സതീശൻ, സീനിയർ സൂപ്രണ്ട് ശ്രീകല, എടവടക കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി. റഫീഖലി , ജില്ലാ ക്ഷയരോഗ കേന്ദ്രം സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ് പി.കെ സലീം, ജില്ലാ ടിബി, എച്ച്ഐവി കോ-ഓർഡിനേറ്റർ വി.ജെ ജോൺസൺ, എസ്ടിഎൽഎസ് ധന്യ എന്നിവർ സംസാരിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *