തയ്യൽ തൊഴിലാളികളുടെ പെൻഷൻ വർധിപ്പിക്കണം

മുട്ടിൽ : തയ്യൽ തൊഴിലാളികളുടെ പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കണമെന്നും കുട്ടിശിക ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും എ.കെ.ടി.എ മുട്ടിൽ യൂണിറ്റ് രജത ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു.
മടക്കിമല സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
സുലൈഖ ടീച്ചർ അധ്യക്ഷത വഹിച്ചു. ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ സ്ഥാപക നേതാവും , ദീർഘകാലം സംസ്ഥാന ട്രഷറർ , വൈസ് പ്രസിഡന്റ്, വയനാട് ജില്ലാ പ്രസിഡൻ്റ് സ്ഥാനങ്ങൾ വഹിച്ച എം.ഡി. സെബാസ്റ്റ്യൻ, സംഘടനയുടെ തുടക്കം മുതൽ ഏരിയ പ്രസിഡൻ്റ് പി.കൃഷ്ണൻ , വിജയമ്മ.കെ, വിശാലാക്ഷി, അംബിക എൻ.കെ, ഇ.സി. ദേവകി എന്നിവരെ ആദരിച്ചു.

ജില്ലാ പ്രസിഡന്റ് എൻ. പത്മനാഭൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
ഏരിയ പ്രസിഡന്റ് പി.കൃഷ്ണൻ, ബെന്നി അബ്രഹാം , ശശിധരൻ , ബെന്നി അഗസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി പ്രസന്ന കെ. വാർഷിക റിപ്പോർട്ടും , വരവ് ചെലവ് കണക്ക് രസ്ന സി.പിയും അവതരിപ്പിച്ചു.
ഷൈനി പി.സി. അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസന്ന കെ. നന്ദിയും പറഞ്ഞു.

Ad

പുതിയ ഭാരവാഹികളായി പ്രസിഡന്റ് രസ്ന സി.പി,
വൈസ് പ്രസിഡന്റുമാർ ഹസ്ന , ഷൈനി പി.സി.
ജനറൽ സെക്രട്ടറി പ്രസന്ന കെ., ജോ: സെക്രട്ടറിമാർ ആശ ഇ.പി. ഗൈറുന്നിസ്സ , ട്രഷററായി ജാനറ്റ് എന്നിവരെയും തിരഞ്ഞെടുത്തു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *