സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം 15ന്

കൽപ്പറ്റ: കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം 15ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് ജില്ലാ പ്രസിഡന്റ് ടി.വി. രാജൻ, വൈസ് പ്രസിഡന്റ് കെ. ശശിധരൻ, സെക്രട്ടറി ഇ. മുരളീധരൻ, ട്രഷറർ ഇ.കെ. ഗിരിജ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് മീനങ്ങാടി ഹൈസ്‌കൂൾ ജംഗ്ഷനിൽ ആരംഭിക്കുന്ന പ്രകടനം കമ്മ്യൂണിറ്റി ഹാൾ പരിസരരത്ത് എത്തുന്ന മുറയ്ക്ക് സമ്മേളനം ആരംഭിക്കും. ജില്ലയിലെ വന്യജീവി ശല്യത്തിന് പരിഹാരം കാണുക, പടിഞ്ഞാറത്തറ-പൂഴിത്തോട്, ചിപ്പിലിത്തോട്-ലക്കിടി റോഡുകൾ യാഥാർഥ്യമാക്കുക, പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുക, വയോജനങ്ങൾക്ക് റെയിൽ യാത്ര ഇളവ് പുനഃസ്ഥാപിക്കുക, വയോമിത്രം പദ്ധതി പഞ്ചായത്തുകളിൽ നടപ്പാക്കുക, 70 വയസ് കഴിഞ്ഞവർക്കുള്ള ആയുഷ്മാൻ ഭാരത് പദ്ധതി പ്രാവർത്തികമാക്കുക, ക്ഷേമ പെൻഷൻ വർധിപ്പിച്ച് കുടിശിക സഹിതം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കും

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *