കരിങ്കുറ്റി അയ്യോത്ത്കാവ് പരദേവതാ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി

Ad

കൽപറ്റ: കരിങ്കുറ്റി അയ്യോത്ത്കാവ് പരദേവത ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി.
ഇന്നു രാവിലെ വിശേഷാൽ പൂജകൾക്കു ശേഷം ക്ഷേത്രം തന്ത്രി ലക്ഷ്മി നാരായണ ആചാര്യ കൊടിയേറ്റി.
ഇന്നു വൈകുന്നേരം 7 മണിക്ക് നൃത്ത നൃത്യങ്ങൾ, 9 30 ന് അത്താഴപൂജ , പള്ളിയുറക്കൽ. നാളെ രാവിലെ 7 മണി മുതൽ വിശേഷാൽ പൂജകൾ, ഗണപതി ഹോമം, കലശാഭിഷേകം, 10 മണിക്ക് കലാമണ്ഡലം അഭിജോഷും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ഒരു മണിക്ക് അന്നദാനം, വൈകുന്നേരം 6 മണിക്ക് തായമ്പക, രാത്രി എട്ടു മണിക്ക് വണ്ടിയാമ്പറ്റയിൽ നിന്നും പാലൂക്കാപ്പിൽ നിന്നും ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നള്ളത്ത്, 10 മണിക്ക് അയ്യോത്ത്കാവ് മാതൃസമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, 10. 30 ന് കൈകൊട്ടിക്കളി, 11 മണിക്ക് എസ് ബി കമ്മ്യൂണിക്കേഷൻസ് വയനാട് അവതരിപ്പിക്കുന്ന ഗാനമേള.
തിങ്കളാഴ്ച രാവിലെ 9 മണിക്ക് വെള്ളാട്ട്, ഗുളികൻ തിറകൾ, ഒരു മണിക്ക് അന്നദാനം, 2 മണി മുതൽ കരിയാത്തൻ തിറകൾ, വൈകിട്ട് 6.30ന് ദീപാരാധനയോടെ ഉത്സവം സമാപിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *