ഐഎൻടിയുസി കളക്ടറേറ്റ് മാർച്ച് ജനുവരി 13 തിങ്കളാഴ്ച

Ad

കൽപ്പറ്റ: മുണ്ടക്കൈ ദുരന്ത ബാധിതരായ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പുനരധിവാസ വിഷയങ്ങളിലെ കെടുകാര്യസ്ഥതയിലും അതിജീവനത്തിന് സഹായമേകുന്നതിലുള്ള അനാസ്ഥയിലും പ്രതിഷേധിച്ചുകൊണ്ടും വയനാട് ജില്ലയിലെ സർവ്വ മേഖലകളിലെയും തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ, വന്യമൃഗ ശല്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വയനാട് ജില്ലാ കളക്ടറേറ്റ് മാർച്ച്‌ ജനുവരി 13 ന്. തോട്ടം മേഖലയിലടക്കമുള്ള തൊഴിലാളികൾ തിങ്ങി പാർത്തിരുന്ന മുണ്ടക്കൈയിൽ ദുരന്തത്തെ തുടർന്ന് തൊഴിലും ഉപജീവനമാർഗങ്ങളും ഇല്ലാതെ ദാരിദ്ര്യത്തിലായ തൊഴിലാളികളെ സംരക്ഷിക്കണം. തൊഴിലുറപ്പ്,ചുമട്ട്, നിർമ്മാണ മേഖല അടക്കമുള്ള വയനാട് ജില്ലയിലെ തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധികളിൽ പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കണം, വന്യ മൃഗങ്ങളെ പേടിക്കാതെ തൊഴിലെടുക്കാനുള്ള സാഹചര്യം തൊഴിലാളികൾക്ക് ലഭ്യമാക്കണം എന്നതുൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ജനുവരി 13 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കൽപ്പറ്റ ചുങ്കം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് കളക്ടറേറ്റ് പടിക്കൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷത വഹിക്കുന്ന മാർച്ചിനെ ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ,അഡ്വ:ടി സിദ്ദിഖ് എംഎൽഎ തുടങ്ങി ഐഎൻടിയുസി കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കൾ അഭിവാദ്യം ചെയ്യും. എല്ലാ തൊഴിലാളി നേതാക്കളും പ്രവർത്തകരും പത്തുമണിക്ക് തന്നെ ചുങ്കം ജംഗ്ഷനിലെ ഐഎൻടിയുസി ഓഫീസ് പരിസരത്തേക്ക് എത്തിച്ചേരണമെന്ന് ജില്ലാകമ്മിറ്റി അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *