കൊച്ചാറ ഉന്നതിഗ്രാമത്തിൽ ആയുർവേദ ട്രൈബൽ മെഡിക്കൽ ക്യാമ്പും യോഗപരിശീലനവും സംഘടിപ്പിച്ചു

വാരാമ്പറ്റ: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, ഗവ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ്സ് സെൻ്റർ വെള്ളമുണ്ട, ആയുഷ്ഗ്രാമം മാനന്തവാടി എന്നിവരുടെ നേതൃത്വത്തിൽ കൊച്ചാറ ഉന്നതിഗ്രാമത്തിൽ വച്ച് ആയുർവേദ ട്രൈബൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി.എ അസീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അർഷലി പി ശ്രീധർ സ്വാഗതം ആശംസിച്ചു.യോഗ ഇൻസ്ട്രക്റ്റർ ഡോ. റൈസ കെ.എസ് ബോധവൽക്കരണ ക്ലാസിനും യോഗ പരിശിലനത്തിനും നേതൃത്വം നൽകി. ഫസീല സി.എം, ഷാജൻ, ബിബിൻ പി.എഫ് , ആശവർക്കർമാരായ സീത സജീവൻ, രജനി പ്രമോട്ടർ ശ്യംജിത്ത് തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി. ജീവിതശൈലി രോഗ നിർണ്ണയവും ക്യാമ്പിൻ്റെ ഭാഗമായി ഉണ്ടായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *