ജീവനക്കാരും അധ്യാപകരും നിലനിൽപ്പിനായി പണിമുടക്കുന്നു; സെറ്റോ

കൽപ്പറ്റ: ജീവനക്കാരും അധ്യാപകരും ജനുവരി 22-ന് പണിമുടക്കും. പണിമുടക്ക് നോട്ടീസ് എ.ഡി.എം ന് സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസിൻ്റെ നേതൃത്വത്തിൽ കൈമാറി. ജീവനക്കാരെയും അധ്യാപകരേയും സർക്കാർ പണിമുടക്കിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും, അവകാശ നിഷേധങ്ങൾക്കെതിരെ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് ജീവനക്കാരെന്നും അദ്ദേഹം പറഞ്ഞു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക, ക്ഷാമബത്ത, ലീവ് സറണ്ടർ, പേറിവിഷൻ കുടിശ്ശികകൾ അനുവദിക്കുക തുടങ്ങി പതിനൊന്നോളം ആവശ്യങ്ങൾ ഉന്നയിച്ചാണ് സെറ്റോയുടെ നേതൃത്തിൽ ജനുവരി 22 -ന് പണിമുടക്കുന്നത്. കഴിഞ്ഞ ഒൻപത് വർഷക്കാലത്തിനിടയിൽ അറുപത്തി അയ്യായിരം കോടി രൂപയാണ് ജീവനക്കാരുടെ പോക്കറ്റിൽ നിന്നും കവർന്നിരിക്കുന്നതെന്ന് സെറ്റോ ആരോപിച്ചു. പണിമുടക്ക് നോട്ടീസ് നൽകുന്നതിന് കെ.ആർ.ബിനീഷ്, യു. വിജീഷ്, കെ.ടി. ഷാജി, എൽ.സന്ധ്യ, വി.ആർ. ജയപ്രകാശ്, സി.കെ. ജിതേഷ്, ടി.പരമേശ്വരൻ, കെ.യു.ഉമേഷ്, സി.ഡി. ശുഭചന്ദ്രൻ, ശരത് ശശിധരൻ, നിഷ മണ്ണിൽ, സുഭാഷ്.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *