എംഎൽഎ പദവിയിൽ ഐ സി ബാലകൃഷ്ണൻ കടിച്ചുതൂങ്ങരുത്: കെ റഫീഖ്
കൽപ്പറ്റ:ഡിസിസി ട്രഷററർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ് കോഴ ഇടപാടിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്ന സാഹചര്യത്തിൽ ഇനിയും എംഎൽഎ പദവിയിൽ കടിച്ചുതൂങ്ങരുതെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ് ആവശ്യപ്പെട്ടു. വിജയന്റെ മകനെ പിരിച്ചുവിട്ട് മറ്റൊരാൾക്ക് നിയമനം നൽകാൻ എംഎൽഎ നൽകിയ ശുപാർശക്കത്താണ് പുറത്തുവന്നത്. ഔദ്യോഗിക പദവിയുടെ ദുരുപയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണിത്. എത്രയും വേഗം എംഎൽഎ സ്ഥാനം രാജിവയ്ക്കണം.
മകനെ പിരിച്ചുവിട്ട ആഘാതം തനിക്ക് താങ്ങാൻ പറ്റാത്തതായിരുന്നെന്ന് വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. എംഎൽഎയുടെ ഒദ്യോഗിക ലെറ്റർ പാഡിലാണ് ഡിസിസി പ്രസിഡന്റായിരിക്കെ ബാങ്ക് പ്രസിഡന്റിന് കത്ത് നൽകിയത്. എംഎൽഎ പദവി ദുരുപയോഗം ചെയ്ത് കോടികളുടെ നിയമനത്തട്ടിപ്പാണ് നടത്തിയത്. എംഎൽഎ സ്ഥാനത്ത് തുടരുന്നത് നാടിന് അപമാനമാണ്. . എത്രയും വേഗം രാജിവച്ചൊഴിയാൻ ബാലൃഷ്ണൻ തയ്യാറാകണം.
കൂടുതൽ വാർത്തകൾ കാണുക
തിരുനാളിന് കൊടിയേറി
മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. ഇന്ന് വൈകുന്നേരം ഇടവക വികാരി റവ.ഫാദർ...
തൊഴിൽ കാർഡ് വിതരണവും വാർഷിക ജനറൽ ബോഡിയും നടത്തി
മീനങ്ങാടി: ഐ എൻടിയുസി മീനങ്ങാടി മണ്ഡലം മോട്ടോർ തൊഴിൽ കാർഡ് വിതരണവും വാർഷിക ജനറൽ ബോഡിയും നടത്തി. ഐ എൻ ടിയു സി മീനങ്ങാടി മണ്ഡലം പ്രസിഡന്റ്...
ജീവനക്കാരും അധ്യാപകരും നിലനിൽപ്പിനായി പണിമുടക്കുന്നു; സെറ്റോ
കൽപ്പറ്റ: ജീവനക്കാരും അധ്യാപകരും ജനുവരി 22-ന് പണിമുടക്കും. പണിമുടക്ക് നോട്ടീസ് എ.ഡി.എം ന് സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസിൻ്റെ നേതൃത്വത്തിൽ കൈമാറി. ജീവനക്കാരെയും അധ്യാപകരേയും സർക്കാർ...
ചിത്രഗിരി സെൻ്റ് ജോർജ് ദേവാലയ തിരുനാളിന് കൊടിയേറി
വടുവൻചാൽ: ചിത്രഗിരി സെന്റ് ജോർജ് ഇടവക ദേവാലയത്തിലെ തിരുനാളിന് ഇടവക വികാരി ഫാ. ജോയ് തുരുത്തേൽ കൊടിയേറ്റി. ഇടവക വൈദികരായ ഫാ. കുര്യാക്കോസ് കുന്നത്ത്,...
കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
മാനന്തവാടി: മാലിന്യ മുക്താം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി. ബിആർസി ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സി...
ദ്വിദിന പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ പിഎസിഇ - 40 യുടെ ഭാഗമായി...
Average Rating